ചമ്മന്തി-മുട്ട ചോറ്; കുട്ടികൾക്ക് കൊടുത്തുവിടാൻ എളുപ്പത്തിലൊരു വിഭവം
ഈ രുചിയൂറുന്ന വിഭവം എളുപ്പത്തിലുണ്ടാക്കാം.
ചേരുവകൾ
ചോറ് - 1 1/2 കപ്പ്
മുട്ട - 2 എണ്ണം
സവാള / ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടീസ്പൂൺ
ചമ്മന്തിക്ക്
നാളികേരം ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 5-6
വറ്റൽമുളക് - 4 എണ്ണം
ഉപ്പ് - പാകത്തിന്
പാചകരീതി
ചമന്തിയുടെ ചേരുവകൾ എല്ലാം അരച്ചെടുക്കുക. എന്നിട്ട് മാറ്റിവെയ്ക്കാം. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് അഞ്ച്-ആറ് മിനുട്ട് വഴറ്റുക.
അതിലേക്ക് മുട്ട പൊട്ടിച്ചു ചേർത്ത് നന്നായി ചിക്കി പൊരിച്ച് എടുക്കുക. അതിലേക്ക് അരച്ച് വച്ച ചമ്മന്തിയും ചോറും ചേർത്ത് നന്നായി യോജിപ്പിക്കുക. രണ്ടു മിനുട്ട് ചെറുതീയിൽ വച്ച ശേഷം അടുപ്പിൽ നിന്നും മാറ്റാം.