മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ്; അടിപൊളി രുചിയിൽ തയ്യാറാക്കാം

 1. Home
 2. Lifestyle

മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ്; അടിപൊളി രുചിയിൽ തയ്യാറാക്കാം

rost


ചായയ്‌ക്കൊപ്പം എന്ത് സ്നാക്ക് തയ്യാറാക്കും എന്നോർത്ത് ഇനി വിഷമിക്കേണ്ട. ബ്രെഡ് ടോസ്റ്റ് കഴിക്കാൻ ഇഷ്ടമല്ലേ? അടിപൊളി രുചിയിൽ തയ്യാറാക്കാം.

പ്രധാന ചേരുവ

 • 4 എണ്ണം ബ്രെഡ് കഷ്ണങ്ങൾ
 • 1 എണ്ണം ഉടച്ച ഉരുളക്കിഴങ്ങ്
 • 1 എണ്ണം ഉള്ളി
 • 2 എണ്ണം മുട്ട
 • 1/2 എണ്ണം കാപ്സിക്കം
 • 1/2 ടീസ്പൂൺ മുളകുപൊടി
 • 1/2 ടീസ്പൂൺ ഗരം മസാലപ്പൊടി
 • 1/2 ടീസ്പൂൺ ജീരകപ്പൊടി
 • 1 എണ്ണം പച്ച മുളക്

മസാല എഗ്ഗ് ബ്രെഡ് ടോസ്റ്റ് തയ്യാറാക്കാം

ഒരു ബൗളിൽ ഉടച്ചെടുത്ത ഉരുളക്കിഴങ്ങ്, അരിഞ്ഞ സവാള, ക്യാപ്‌സിക്കം, പച്ചമുളക്, മുളക്പൊടി, ഗരം മസാല, ജീരക പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് എല്ലാം കൂടെ നന്നായി യോജിപ്പിക്കുക.മറ്റൊരു ബൗളിൽ മുട്ട പൊട്ടിച്ചൊഴിച്ച്, അല്പം കുരുമുളക്പൊടിയും ഉപ്പും ചേർത്ത് നന്നായി അടിച്ചെടുക്കുക.

പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ ബ്രെഡ് വെച്ച് കൊടുക്കുക, ഇതിന്റെ മുകളിലേയ്ക്ക് ഉരുളക്കിഴങ്ങ് കൂട്ട് നന്നായി സ്‌പ്രെഡ്‌ ചെയ്ത് കൊടുക്കാം.

ഇതിലേയ്ക്ക് മുട്ട ഒഴിച്ച് കൊടുക്കാം. ബ്രെഡ് തിരിച്ചിട്ട് മറുഭാഗത്തും മുട്ട ഒഴിച്ച് കൊടുക്കുക. അല്പം എണ്ണ കൂടെ ഒഴിക്കാം. എന്നിട്ട് ഇരുവശവും നന്നായി ടോസ്റ്റ് ചെയ്തെടുക്കുക. മസാല എഗ്ഗ് ടോസ്റ്റ് തയ്യാർ. നാലുമണി ചായയോടൊപ്പം ഇത് ആസ്വദിച്ച് കഴിക്കാം.