മുട്ടയും എണ്ണയും വേണ്ട; വീട്ടിലുണ്ടാക്കാം മയോണൈസ്, അതും എളുപ്പത്തിൽ
അനാരോഗ്യരമായ ചേരുവകൾ ഒന്നും ഇല്ലാതെ വീട്ടിൽ തന്നെ നമുക്ക് മയോണൈസ് തയാറാക്കാം. അതും വളരെ എളുപ്പത്തിൽ
ചേരുവകൾ
പനീർ - 100 ഗ്രാം
കശുവണ്ടിപ്പരിപ്പ് കുതിർത്തത് - 30 എണ്ണം
വെളുത്തുള്ളി അല്ലി - 2 എണ്ണം
കുരുമുളക് - 5 എണ്ണം
ഉണക്കമുളക് ചതച്ചത് -1 ടീസ്പൂൺ
ഒറിഗാനോ - 1 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - ഒന്ന്
പാൽ - കാൽക്കപ്പ്
തയാറാക്കുന്ന വിധം
മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം ഒരുമിച്ച് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇത് നല്ലതുപോലെ അടിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. നല്ല സ്വാദിഷ്ഠമായ ആരോഗ്യകരമായ മയോണൈസ് തയ്യാറായി. നിങ്ങൾക്ക് ഇത് സാൻഡ് വിച്ചിനോടൊപ്പമോ അല്ലെങ്കിൽ ബ്രെഡ് പോലുള്ളവയിലും നേരിട്ട് ഉപയോഗിച്ച് കഴിക്കാവുന്നതാണ്.