കുട്ടികൾക്ക് കണ്ണെഴുതുന്നത് അത്ര നല്ല കാര്യമല്ല; ഇങ്ങനെ ചെയ്യരുത്, അറിയാം

  1. Home
  2. Lifestyle

കുട്ടികൾക്ക് കണ്ണെഴുതുന്നത് അത്ര നല്ല കാര്യമല്ല; ഇങ്ങനെ ചെയ്യരുത്, അറിയാം

new baby


ശിശുക്കൾക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികൾക്കിടയിൽ പതിവാണ്. എന്നാൽ, കുട്ടികളുടെ കണ്ണിനുള്ളിൽ കൺമഷി ഇടുന്നത് അത്ര നല്ല കാര്യമല്ല. ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണിനുള്ളിൽ കൺമഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം. അതുകൊണ്ടാണ് കണ്ണിനുള്ളിൽ കൺമഷി ഇടുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പുരികം വരച്ചാൽ മാത്രമേ കുട്ടികൾക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കൺമഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല.

നവജാത ശിശുക്കളുടെ കൈകളും കാലുകളും മറ്റ് ശരീരഭാഗങ്ങളും ഉഴിയുന്നത് മലയാളികളുടെ സ്ഥിരം ശീലമാണ്. ശരീരഭാഗങ്ങൾക്ക് കൃത്യമായ ആകൃതി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് പ്രായമായവർ പറയുന്നത് കേൾക്കാം. എന്നാൽ ഇതൊക്കെ മണ്ടത്തരങ്ങളാണ്. കുട്ടികളുടെ ശരീരഭാഗങ്ങൾ ഉഴിയുന്നതും ശരീരവളർച്ചയും തമ്മിൽ യാതൊരു ബന്ധവുമില്ല. ശരീരത്തിന്റെ വളർച്ച തികച്ചും ജനിതകമായ കാര്യം മാത്രമാണ്.