കാലിനടിഭാഗത്ത് എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നുണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

  1. Home
  2. Lifestyle

കാലിനടിഭാഗത്ത് എപ്പോഴും തണുപ്പ് അനുഭവപ്പെടുന്നുണ്ടോ?; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Swaty feet


അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുന്നതായി നിരന്തരം പരാതിപ്പെടുന്ന ആളുകളെ കണ്ടിട്ടുണ്ടാകും. ചിലർക്ക് എപ്പോളും അമിതമായി തണുപ്പ് അനുഭവപ്പെടുന്നവരുമുണ്ടാകും. പ്രത്യേകിച്ച് കാലുകളുടെ അടിഭാഗം എപ്പോഴും തണുപ്പുള്ളത് പോലെ തോന്നും. മിക്കവരിലും കാലാവസ്ഥ വ്യതിയാനമാകാം കാരണം. എന്നാൽ ചില അവസരങ്ങളിൽ ഇതും രോഗ ലക്ഷണമാണ്.

നമ്മുടെ ശരീരത്തിൽ ഏറ്റവും കൂടുതൽ തണുപ്പും ചൂടും ബാധിക്കുന്നത് കാലുകളെയാണ്. പ്രമേഹം രോഗികളിൽ മുതൽ അനീമിയ രോഗികളിൽ വരെ കാലിന്റെ അടിഭാഗത്ത് തണുപ്പ് അനുഭവപ്പെടുന്നതാണ്. തണുത്ത പാദങ്ങൾ ചിലപ്പോൾ ചില ഗുരുതരമായ രോഗാവസ്ഥകളുടെ സൂചനയാണ്. പ്രമേഹം സങ്കീർണമായ അവസ്ഥയിലാണ് കാലിന് അടിഭാഗത്ത് പതിവിലധികം തണുപ്പ് അനുഭവപ്പെടുന്നത്. തണുപ്പിൽ ആരംഭിച്ച് പിന്നാലെ ഞരമ്പുകളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

എന്നാൽ പ്രമേഹ രോഗമില്ലാത്തവർക്ക് പെരിഫറൽ ന്യൂറോപതി പോലുള്ള രോഗാവസ്ഥകൾക്കുള്ള സാധ്യതയും വരാം. സ്വയം രോഗപ്രതിരോധ രോഗങ്ങൾ, മദ്യപാനം, വിറ്റാമിനുകളുടെ അഭാവം, അസ്ഥി-മജ്ജ തകരാറുകൾ, തൈറോയ്ഡ്, പരിക്കുകൾ, പലതരം മരുന്നുകൾ എന്നിവയൊക്കെ പെരിഫറൽ ന്യൂറോപതി രോഗങ്ങളുടെ ഗണത്തിൽ പെടുന്നവയാണ്.

പെരിഫറൽ ആർട്ടറി ഡിസീസ് ഉള്ളവർക്കും കാലിന് അടിയിൽ തണുപ്പ് അനുഭവപ്പെടാം. പുകവലിക്കുന്നവർ, ഉയർന്ന രക്തസമ്മർദ്ദമുള്ളവർ, കൊളസ്ട്രോൾ കൂടുതലുള്ളവർ, പ്രായമായവർ എന്നിവർക്ക് പെരിഫറൽ ആർട്ടറി ഡിസീസ് വരാനുള്ള സാധ്യതയേറെയാണ്. ഇത്തരം രോഗങ്ങളുള്ളവർ ജാഗ്രത പുലർത്തണം.

തൈറോയ്ഡ് ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴും കാലിന് അടിയിൽ തണുപ്പ് അനുഭവപ്പെടാം. തൈറോയ്ഡ് ഗ്രന്ഥികളിൽ നിന്ന് ആവശ്യമായ അളവിൽ ഹോർമോൺ ഉത്പാദിപ്പിക്കപ്പെടുന്നില്ലെങ്കിൽ കാലുകൾക്കും പാദങ്ങൾക്കും തണുപ്പ് അനുഭവപ്പെടാം.

വിളർച്ച ഉണ്ടാകുമ്പോഴും തണുപ്പ് തോന്നാം. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുന്നതിന് ശ്വാസകോശത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ പരാജയം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങളുടെ പാദങ്ങളും കൈകളും തണുത്തിരിക്കും.