ഹോട്ടലുകളില്‍ ‍ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: അറിയാം

  1. Home
  2. Lifestyle

ഹോട്ടലുകളില്‍ ‍ചെക്ക്-ഇന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ: അറിയാം

Hotel


യാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ അതിലെ പ്രധാന സ്റ്റെപ്പ് താമസിക്കാൻ റൂം ആയിരിക്കും. യാത്രയുടെ ക്ഷീണം ഇറക്കിവയ്ക്കുവാനും അടുത്ത ദിവസത്തേയ്ക്കുള്ള ഊര്‍ജം സ്വീകരിക്കുവാനുമെല്ലാം അതിനനുസരിച്ചുള്ള താമസ സ്ഥലം തന്നെ വേണം. ഏറ്റവുമധികം ആളുകള്‍ യാത്രയില്‍ തിരഞ്ഞെടുക്ക ഇടം ഹോട്ടലുകളായതിനാല്‍ അതിനു വേണ്ട പ്രാധാന്യം തന്നെ നൽകണം.

എന്നാല്‍ പറഞ്ഞ തുക മുടക്കി എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ഹോട്ടലുകള്‍ തന്നെ എടുക്കുമെങ്കിലും പലപ്പോഴും പ്രതീക്ഷയ്ക്കൊത്തവിധം ആയിരിക്കില്ല ചിലപ്പോള്‍ ലഭിക്കുന്ന അനുഭവങ്ങള്‍. കാരണങ്ങള്‍ പലതുണ്ടെങ്കിലും മിക്കപ്പോഴും വില്ലനായി വരുന്നത് ചെക്ക് ഇന്‍, ചെക്ക് ഔട്ട് കാര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയും ശ്രദ്ധക്കുറവും തന്നെയായിരിക്കും.

നേരത്തേയുള്ള ചെക്ക്-ഇന്നും താമസിച്ചുള്ള ചെക്ക് ഔട്ടും മുന്‍കൂട്ടി അറിയിക്കാത്തത് റൂം ബുക്ക് ചെയ്തപ്പോള്‍ പറഞ്ഞിരുന്ന ചെക്ക്-ഇന്‍ സമയത്തില്‍ നിന്നു കുറച്ച് നേരത്തെയോ പറഞ്ഞിരുന്ന സമയം കഴിഞ്ഞ് രണ്ടു മൂന്നു മണിക്കൂര്‍ കഴിഞ്ഞുള്ള ചെക്ക് ഔട്ടും എല്ലാം യാത്രകളില്‍ വളരെ സ്വാഭാവീകമായി സംഭവിക്കുന്നവയാണ്. ഇങ്ങനെ സംഭവിക്കുവാന്‍ സാധ്യതയുണ്ടെന്നു തോന്നിയാല്‍ അക്കാര്യം കഴിവതും നേരത്തെ ഹോട്ടല്‍ അധികൃതരെ അറിയിക്കുക. ഇത് കൃത്യമായ സൗകര്യങ്ങളോ അല്ലെങ്കില്‍ പകരം സൗകര്യങ്ങളോ ഏര്‍പ്പെടുത്തുവാന്‍ ഹോട്ടല്‍ അധികൃതരെ സഹായിക്കും. അവസാന നിമിഷം കുറച്ചധികം സമയം നീട്ടിത്തരണമെന്നു പറഞ്ഞാലും ചിലപ്പോള്‍ ചെറിയ ചാര്‍ജ് നൽകി ഉപയോഗിക്കാം. മുന്‍കൂട്ടി പറയാത്ത പക്ഷം ഇത് ബഹളത്തിലേക്കായിരിക്കും നയിക്കുക.

ഹോട്ടലിലെ ഇന്‍റര്‍നെറ്റ് ചാര്‍ജ്, വാട്ടര്‍ സിസ്റ്റം, കാറുകളുടെ ലഭ്യത തുടങ്ങിയവയെക്കുറിച്ചും അതിന്‍റെ ചാര്‍ജുകളെക്കുറിച്ചും പറയുമ്പോള്‍ ശ്രദ്ധിക്കുക. അതിനനുസരിച്ച് എന്തൊക്കെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ഏതൊക്കെ പരിമിതിപ്പെടുത്തണമെന്നും തീരുമാനിക്കുകയും ചെയ്യാം. ചിലപ്പോള്‍ അമിതമായ പണച്ചിലവില്‍ നിന്നും ചെക്ക് ഔട്ട് ചെയ്യുമ്പോഴത്തെ തര്‍ക്കത്തില്‍ നിന്നുമൊക്കെ ഇത് രക്ഷിച്ചേക്കുകയും ചെയ്യും.

ഓണ്‍ലൈനില്‍ ആയാലും അല്ലെങ്കിലും നിങ്ങള്‍ ബുക്ക് ചെയ്യുന്ന റൂമിന്റെ എല്ലാ വിശദവിവരങ്ങളും അറിയുവാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പലപ്പോഴും ചിത്രങ്ങളും വിവരണങ്ങളും മതിയായെന്നു വരില്ല. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുമ്പോള്‍ അധികൃതരുമായി ബന്ധപ്പെട്ട് ഹോട്ടല്‍ മുറിയുടെ വലുപ്പം, താമസിക്കുവാന്‍ കഴിയുന്ന ആളുകളുടെ എണ്ണം , മുറി സ്ഥിതി ചെയ്യുന്നിടം, മുറിയുടെ വ്യൂ, ഏര്‍പ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങള്‍, പ്രത്യേക ചാര്‍ജ് നല്കാതെ ഉപയോഗിക്കുവാന്‍ കഴിയുന്ന സൗകര്യങ്ങള്‍, പ്രത്യേകം ചാര്‍ജ് നല്കി ഉപയോഗിക്കുവാന്‍ കഴിയുന്ന സൗകര്യങ്ങള്‍ എന്നിവയെല്ലാം ചോദിച്ചറിയുക. എന്തൊക്കെയുള്ള ആവശ്യങ്ങളും സൗകര്യങ്ങളുമാണോ വേണ്ടത്, അത് കൃത്യമായി എഴുതിവെച്ചതിനു ശേഷമായിരിക്കണം സംസാരിക്കേണ്ടത്. ചെക്ക് ഇന്‍ സമയത്ത് നേരത്തെ നമ്മളോട് വാഗ്ദാനം ചെയ്ത സൗകര്യങ്ങള്‍ എല്ലാം ലഭ്യമാണെന്ന് ഉറപ്പുവരുത്തുക. അല്ലാത്ത പക്ഷം റൂം മാറ്റിത്തരുവാന്‍ ആവശ്യപ്പെടാം.

ആവശ്യങ്ങള്‍ നേരത്തെ അറിയിക്കാതിരിക്കുന്നത് ആരോഗ്യസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്കും മറ്റും ഹോട്ടലുകളില്‍ പ്രത്യേക ആവശ്യങ്ങള്‍ വേണ്ടി വന്നേക്കാം. പുലര്‍ച്ചെ ചൂടുവെള്ളം വേണ്ടവര്‍ അത് മുന്‍കൂട്ടി ഹോട്ടല്‍ സ്റ്റാഫിനെ അറിയിക്കുക. രാവിലെ ആവശ്യപ്പെട്ടാല്‍ ചിലപ്പോള്‍ സമയത്ത് ലഭിക്കാതെ വന്നാല്‍ അതിന് ഹോട്ടലിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കുക. അധികമായി തലയിണയോ ഷീറ്റോ ഒക്കെ ആവശ്യമായി വരുന്നുണ്ടെങ്കില്‍ നേരത്തെ തന്നെ അവരെ അറിയിക്കാം.

ചെക്ക് ഔട്ട് വൈകിപ്പിക്കുന്നത് യാത്രയുടെ ക്ഷീണത്തില്‍ ഹോട്ടലിലെത്തിയ നമ്മളോട് ദീര്‍ഘനേരം വെയിറ്റിങ് ഏരിയയില്‍ സമയം ചിലവഴിക്കുവാന്‍ ആവശ്യപ്പെട്ടാല്‍ നമുക്കത് അംഗീകരിക്കുവാനായെന്നു വരില്ല. ഇതേ കാര്യം തന്നെയാണ് നമ്മള്‍ ചെക്ക് ഔട്ട് വൈകിപ്പിക്കുമ്പോഴും സംഭവിക്കുന്നത്. ചെക്ക് ഔട്ട് ചെയ്തിറങ്ങുവാന്‍ കുറച്ചധികം സമയം കൂടുതല്‍ വേണമെങ്കില്‍ അക്കാര്യം മുന്‍കൂട്ടി അധികൃതരെ അറിയിക്കുക.