ഭാരം കുറയ്ക്കാം; സഹായിക്കും ഈ ഭക്ഷണ കോംബിനേഷനുകൾ

  1. Home
  2. Lifestyle

ഭാരം കുറയ്ക്കാം; സഹായിക്കും ഈ ഭക്ഷണ കോംബിനേഷനുകൾ

eat


ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പരീക്ഷിച്ച് നോക്കാവുന്ന ഭക്ഷണത്തിലെ ചില കോംബിനേഷനുകൾ ഇനി പറയുന്നവയാണ്. 

ഉരുളക്കിഴങ്ങും കുരുമുളകും
കാലറി അധികമുള്ള ഉരുളക്കിഴങ്ങിനെ പലർക്കും ഭയമാണ്. എന്നാൽ ഫൈബർ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് ദഹനപ്രക്രിയയെ മെച്ചപ്പെടുത്തി വയറിൻറെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. ഫൈബറിന് പുറമേ ആരോഗ്യകരമായ കാർബോയും പ്രോട്ടീനും ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. അമിതവണ്ണം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം പോലുള്ള പ്രശ്‌നങ്ങൾക്കും ഉരുളക്കിഴങ്ങ് പരിഹാരമാണ്. ചയാപചയത്തെ നാലു മുതൽ അഞ്ച് ശതമാനം വരെ ത്വരിതപ്പെടുത്തുന്ന കുരുമുളകും അമിതമായ കൊഴുപ്പിനെ കത്തിച്ച് കളയാൻ സഹായിക്കും. 

കടലയും സോസും
ഫൈബറും പ്രോട്ടീനും ഉയർന്ന അളവിലുള്ളതും കാലറി കുറഞ്ഞതുമായ കടല ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് മികച്ചൊരു ഭക്ഷണമാണ്. ഫോളേറ്റ്, ധാതുക്കൾ, ഫാറ്റി ആസിഡുകൾ, മറ്റ് പോഷണങ്ങൾ എന്നിവയും കടലയിൽ അടങ്ങിയിരിക്കുന്നു. ഇതിലെ ഗ്ലൈസിമിക് സൂചികയും കുറവാണ്. അധികം കാലറി ഇല്ലാതെ തന്നെ രുചി വർധിപ്പിക്കുമെന്നതിനാൽ സോസും കടലയ്‌ക്കൊപ്പം ഉപയോഗിക്കാവുന്നതാണ്. 

കാപ്പിയും കറുവാപ്പട്ടയും
കാപ്പിയിലെ കഫൈനും കറുവാപ്പട്ടയിലെ ആൻറി ഓക്‌സിഡൻറുകളും ചേരുമ്പോൾ  ചയാപചയം വർധിക്കുമെന്നും ഇതിലൂടെ അമിതവണ്ണം കുറയുമെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിശപ്പിനെ അടക്കാനും കറുവാപ്പട്ട സഹായിക്കും. 

ചോറും പയറും
ബ്രൗൺ റൈസ് ഭാരം കുറയ്ക്കാൻ സഹായകമായ ഒന്നാണ്. കുടലിലൂടെയുള്ള ഭക്ഷണത്തിൻറെ നീക്കത്തെയും ഇത് മെച്ചപ്പെടുത്തും. ചോറിനൊപ്പം കാലറി കുറഞ്ഞതും ഫൈബറും പ്രോട്ടീനും അധികമുള്ളതുമായ പയറും ചേരുമ്പോൾ  ഭാരം കുറയ്ക്കാനുള്ള ഉത്തമ ഭക്ഷണമായി അത് മാറുന്നു.