ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയെയും ഓർമയെയും ബാധിക്കാം; സൂക്ഷിക്കണം

  1. Home
  2. Lifestyle

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശ്രദ്ധയെയും ഓർമയെയും ബാധിക്കാം; സൂക്ഷിക്കണം

FAST FOOD


നല്ല ഓർമശക്തിക്കും ശ്രദ്ധയ്ക്കും തെളിഞ്ഞ ചിന്തയ്ക്കും ഇനി പറയുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് നല്ലതായിരിക്കും 

അമിതമായ പഞ്ചസാര
ഗ്ലൂക്കോസിൻറെ രൂപത്തിലുള്ള ഊർജ്ജം തലച്ചോറിൻറെ പ്രവർത്തനങ്ങൾക്ക് ആവശ്യമാണെങ്കിലും ഇതിൻറെ തോത്  അധികമാകുന്നത് ഓർമക്കുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാം. ബേക്ക് ചെയ്ത ഭക്ഷണങ്ങൽ, സോഡ, ഫ്രക്ടോസ് അധികമായ കോൺ സിറപ്പ് എന്നിവയെല്ലാം തലച്ചോറിൽ അമിതമായി ഗ്ലൂക്കോസ് നിറയ്ക്കുന്നു. 

വറുത്ത ഭക്ഷണങ്ങൾ
തലച്ചോറിൻറെ ആരോഗ്യത്തിന് വറുത്ത ഭക്ഷണങ്ങൾ പരിമിതപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. വറുത്ത ഭക്ഷണങ്ങൾ അമിതമായുള്ള ഭക്ഷണക്രമം പഠനത്തിലെയും ഓർമശക്തിയിലെയും കുറഞ്ഞ സ്‌കോറുമായി ബന്ധപ്പെട്ടിരിക്കുന്നതായി 18,080 പേരിൽ നടത്തിയ ഒരു ഗവേഷണം പറയുന്നു. ഇവ തലച്ചോറിൽ നീർക്കെട്ട് ഉണ്ടാക്കി ഇവിടുത്തെ രക്തക്കുഴലുകൾക്ക് ക്ഷതമുണ്ടാക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നത് ഇതിൻറെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. വറുത്ത ഭക്ഷണം അധികം കഴിക്കുന്നവർക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയും അധികമാണെന്ന് ഗവേഷകർ പറയുന്നു. 

നൈട്രേറ്റുകൾ
പ്രിസർവേറ്റീവുകളായും നിറത്തിനായുമെല്ലാം ബേക്കൺ, സലാമി, സോസേജ് എന്നിവയിൽ ചേർക്കുന്ന നൈട്രേറ്റുകളും തലച്ചോറിന് കേടാണ്. ഇവ വയറിലെ ബാക്ടീരിയയുടെ സന്തുലനത്തെയും ബാധിക്കും. ബൈപോളർ ഡിസോഡർ പോലുള്ള പ്രശ്‌നങ്ങൾക്ക് നൈട്രേറ്റുകൾ കാരണമാകാമെന്നും പഠനങ്ങൾ പറയുന്നു.

മദ്യം
മദ്യപിക്കുന്നവർക്ക് മദ്യപിക്കാത്തവരെ അപേക്ഷിച്ച് മറവിരോഗം വരാനുള്ള സാധ്യത അധികമാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇതിനാൽ മദ്യപാനം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്.