ഇന്ന് ലോക പ്രമേഹ ദിനം; പ്രമേഹ സാധ്യത കൂട്ടുന്ന ഈ ഭക്ഷണങ്ങളെ തിരിച്ചറിയാം

  1. Home
  2. Lifestyle

ഇന്ന് ലോക പ്രമേഹ ദിനം; പ്രമേഹ സാധ്യത കൂട്ടുന്ന ഈ ഭക്ഷണങ്ങളെ തിരിച്ചറിയാം

diabates



ചില ഭക്ഷണങ്ങൾ നിങ്ങൾ പോലും അറിയാതെ പ്രമേഹ സാധ്യത കൂട്ടാം. അത്തരത്തിൽ പ്രമേഹ സാധ്യത കൂട്ടുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

  • സോഡ, പഴച്ചാറുകൾ തുടങ്ങിയ മധുരമുള്ള പാനീയങ്ങൾ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിക്കാം. അതിനാൽ ഇവ പരമാവധി ഡയറ്റിൽ നിന്നും ഒഴിവാക്കുക. 
  • വൈറ്റ് ബ്രഡാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഉയർന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 
  • സംസ്‌കരിച്ച മാംസങ്ങളും പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ വർധിപ്പിക്കും. 
  • എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പ്രമേഹ സാധ്യതയെ കൂട്ടും. കാരണം ഇവയിൽ കൊഴുപ്പും കാർബോഹൈഡ്രേറ്റും കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരഭാരം കൂടാനും കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹമുണ്ടാകാനുള്ള സാധ്യതയും ഉണ്ട്. 
  • ഫ്രെഞ്ച് ഫ്രൈസ്, പൊട്ടറ്റോ ചിപ്‌സ് തുടങ്ങിയവയൊക്കെ പതിവായി കഴിക്കുന്നത് പ്രമേഹ സാധ്യതയെ കൂട്ടിയേക്കാം. 
  • പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുന്നതാകും പ്രമേഹ സാധ്യതയെ തടയാൻ നല്ലത്. 
  • ഉയർന്ന കൊഴുപ്പ് അടങ്ങിയ പാലുൽപ്പന്നങ്ങൾ ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഇവയിൽ  പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കും. അതിനാൽ കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാൽ, തൈര്, കോട്ടേജ് ചീസ് എന്നിവ പോലുള്ളവ തിരഞ്ഞെടുക്കുക. (ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)