മഞ്ഞളിന്റെ കൂടെ ദാ ഈ ആഹാരങ്ങൾ കഴിക്കാൻ പാടില്ല

  1. Home
  2. Lifestyle

മഞ്ഞളിന്റെ കൂടെ ദാ ഈ ആഹാരങ്ങൾ കഴിക്കാൻ പാടില്ല

turmeric powder


മഞ്ഞൾ നമ്മൾ നിരവധി ആഹാരത്തിൽ ചേർക്കാറുണ്ട്. ചിലർ ചില മാംസത്തിൽ മഞ്ഞൾ ചേർക്കുന്നത് കാണാം. എന്നാൽ, ചില ആഹാരത്തിൽ മഞ്ഞൾ ചേർക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. എന്തുകൊണ്ടാണെന്ന് നോക്കാം.

പാൽ ഉൽപന്നങ്ങൾ
ഒന്ന് കഫക്കെട്ട് വന്നാൽ പാലിൽ നല്ല പച്ചമഞ്ഞൾ അരച്ച് ചേർത്ത് കഴിക്കുന്നവരുണ്ട്. അതുപോലെ തന്നെ പാലിൽ മഞ്ഞൾപ്പൊടി ചേർത്ത് കഴിക്കുന്നവരും തൈരിൽ മഞ്ഞൾപ്പൊടി ചേർക്കുന്നവരും കുറവല്ല. എന്നാൽ, കാൽസ്യം അടങ്ങിയിരിക്കുന്ന പാൽ ഉൽപന്നങ്ങളിൽ മഞ്ഞൾ ചേർക്കുന്നത് അത്ര നല്ലതല്ല. കാരണം, മഞ്ഞളിന്റെ പ്രധാന ആകർഷണം അതിൽ അടങ്ങിയിരിക്കുന്ന കർക്യുമിൻ തന്നെയാണ്. ഇതാണ് നമ്മളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നത്. എന്നാൽ, പാൽ ഉൽപന്നങ്ങളിൽ കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ ഇവ കർക്യുമിൻ ആഗിരണം ചെയ്യപ്പെടുന്നത് തടയുന്നു. ഇത് മഞ്ഞളിന്റെ ഗുണങ്ങൾ ശരീരത്തിൽ എത്താതിരിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. അതിനാൽ, പാൽ ഉൽപന്നങ്ങളും മഞ്ഞളും ഒരു മിച്ച് കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

അയേൺ അടങ്ങിയ ആഹാരം
അയേൺ നമ്മളുടെ ശരീരത്തിൽ വേണ്ടപ്പെട്ട ഒരു പോഷകമാണ്. അയേൺ ഉണ്ടെങ്കിൽ മാത്രമാണ് അനീമിയ പോലെയുള്ള അസുഖങ്ങൾ നമ്മളിൽ വരാതിരിക്കുകയുള്ളൂ. എന്നാൽ, അയേൺ അടങ്ങിയ ആഹാരത്തിന്റെ കൂടെ മഞ്ഞൾ ചേർക്കരുത് എന്നാണ് പറയുന്നത്. കാരണം, അയേൺ അടങ്ങിയ ആഹാരങ്ങൾ കഴിക്കുമ്പോൾ അതിൽ നിങ്ങൾ മഞ്ഞൾ ചേർത്താൽ മഞ്ഞളിലെ കർക്യുമിൻ ശരീരത്തിൽ എത്തുന്നത് തടയുന്നു. അതിനാൽ, ചീര, മുരിങ്ങയില എന്നിങ്ങനെ അയേൺ അടങ്ങിയ ആഹാരങ്ങൾ കഴിക്കുമ്പോൾ അതിൽ മഞ്ഞൾ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കുരുമുളക്
ചിലർ പാലിൽ കുരുമളക് മഞ്ഞൾ എന്നിവ ചേർത്ത് കഴിക്കുന്നത് കാണാം. അല്ലെങ്കിൽ കുരുമുളകും മഞ്ഞളും ഒരുമിച്ച് ചേരുന്ന നിരവധി ആഹാരങ്ങളും ഉണ്ട്. എന്നാൽ, കുരുമുളകും മഞ്ഞളും ഒരുമിച്ച് കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. കാരണം, കുരുമുളകിൽ പെപ്പറൈൻ എന്ന ഒരു ഘടകം ഉണ്ട്. ഇത് കർക്യുമിൻ ആഗിരണം ചെയ്യുന്നത് തടയുന്നു. അതിനാൽ കുരുമുളകും മഞ്ഞളും ചേർത്ത് കഴിക്കുന്നത് നല്ലതല്ല. രണ്ടിന്റേയും ഗുണങ്ങൾക്ക് പൂർണ്ണമായി ലഭിക്കുകയില്ല.

മറ്റ് ആഹാരങ്ങൾ
അമിതമായി കൊഴുപ്പ് അടങ്ങിയ ആഹാരത്തിൽ മഞ്ഞൾ ചേർക്കുന്നത് നല്ലതല്ല. കാരണം. ഈ ആഹാരത്തിൽ അമിതമായി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാൽ മഞ്ഞളിന്റെ ഗുണങ്ങൾ ശരീരത്തിൽ എത്തുന്നത് തടയുന്നു. അതുപോലെ തന്നെ അമിതമായി പ്രോസസ്സിംഗ് നടത്തി എത്തുന്ന ആഹാരത്തിലും മഞ്ഞൾ ചേർക്കുന്നത് നല്ലതല്ല. ഇവയും മഞ്ഞളിന്റെ ഗുണങ്ങൾ ഇല്ലാതാക്കുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ തന്നെ അമിതമായി മഞ്ഞൾ കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതല്ല. അമിതമായി മഞ്ഞളൾ കഴിച്ചാൽ ഇത് ദഹന പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നു. അതിനാൽ ബാലൻസ്ഡ് ഡയറ്റ് എടുക്കുന്നതാണ് നല്ലത്.