കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിക്കുമെങ്കിലും ഭക്ഷണകാര്യത്തിലും നന്നായി ശ്രദ്ധിക്കാം; മുടി കരുത്തോടെ വളരാന്‍ കുടിക്കാം ഈ ജ്യൂസുകള്‍

  1. Home
  2. Lifestyle

കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിക്കുമെങ്കിലും ഭക്ഷണകാര്യത്തിലും നന്നായി ശ്രദ്ധിക്കാം; മുടി കരുത്തോടെ വളരാന്‍ കുടിക്കാം ഈ ജ്യൂസുകള്‍

juice


നമ്മള്‍ കഴിക്കുന്ന ഭക്ഷണം നമ്മുടെ ആരോഗ്യത്തെയും നിര്‍ണയിക്കുന്നു. ജങ്ക് ഫുഡും ഫാസ്റ്റ് ഫുഡും ശീലമാക്കുന്നത് നമ്മുടെ ആരോഗ്യത്തെക്കൂടിയാണ്. ഇത്തരം ഭക്ഷണങ്ങള്‍ നമ്മുടെ തലമുടിയുടെ വരെ ആരോഗ്യത്തെ നശിപ്പിച്ച് കളയുന്നുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിക്കുമെങ്കിലും ഭക്ഷണകാര്യത്തിലും നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏതാനും പാനീയങ്ങൾ പരിചയപ്പെടാം.

ചീരയില ജ്യൂസ്

ഇരുമ്പിന്റെയും ബയോട്ടിന്റെയും മികച്ച സ്രോതസ്സാണ് ചീര. ഇവ രണ്ടും ഹെയര്‍ ഫോളിക്കിള്‍ ഉള്‍പ്പടെ, ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നു. ഇത് മുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു. ചീരയിലയിലെ മറ്റൊരു സംയുക്തമായ ഫെറിട്ടിന്‍ മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ്.

വെള്ളരിക്ക ജ്യൂസ്

ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിൻ എന്നിവയുടെ കലവറയാണ് വെള്ളരിക്ക. ഇവ ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷപദാര്‍ഥങ്ങളെ പുറന്തള്ളുകയും നിര്‍ജലീകരണം തടയുകയും ചെയ്യുന്നു. കൂടാതെ, വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ തലയോട്ടിയിലെ സെബം ഉത്പാദനം വര്‍ധിപ്പിക്കുന്നു. ഇതുവഴി മുടിയുടെ വളര്‍ച്ച വേഗത്തിലാകുന്നു.

നെല്ലിക്ക ജ്യൂസ്

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നെല്ലിക്ക ഏറെ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈറ്റമിൻ സിയുടെ മികച്ച സ്രോതസ്സാണ് നെല്ലിക്ക. കോശങ്ങളുടെ നാശം തടയുകയും മുടിയുടെ ആരോഗ്യത്തോടെയുള്ള വളര്‍ച്ചയ്ക്കും ഏറെ സഹായിക്കുന്ന ഘടകമാണ് വിറ്റാമിന്‍ സി.

കാരറ്റ് ജ്യൂസ്

വൈറ്റമിൻ എ, ഇ, ബി എന്നിവയുടെയും ആന്റിഓക്‌സിഡന്റുകളുടെയും സ്രോതസ്സാണ് കാരറ്റ്. ഈ ഘടകങ്ങളെല്ലാം മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും അകാലത്തില്‍ മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു.