കുടംപുളി ആള് നിസ്സാരക്കാരനല്ല; വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?: അറിയാം

  1. Home
  2. Lifestyle

കുടംപുളി ആള് നിസ്സാരക്കാരനല്ല; വണ്ണം കുറയ്ക്കാൻ സഹായിക്കുമോ?: അറിയാം

കുടംപുളി


നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പല വസ്തുക്കളും നമ്മുടെ ആരോഗ്യ പരിപാലനത്തിന് മികച്ചവയാണ്. അതിൽ പ്രധാനമാണ് കുടംപുളി. പ്രധാനമായും കറികളിലും വിഭവങ്ങളിലും പുളി രുചി നല്‍കാനായി ഉപയോഗിക്കുന്ന കുടംപുളി ആള് നിസ്സാരക്കാരനല്ല.

ചില ഔഷധമൂല്യങ്ങൾ കുടംപുളിയ്ക്കുണ്ടെന്നു 2012ല്‍ ഒരു അമേരിക്കൻ ഡോക്ടർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. കുടംപുളിയില്‍ നിന്ന് വേര്‍തിരിച്ചെടുത്ത നീര് വണ്ണം കുറയ്ക്കാൻ സഹായകമാണ് എന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. ഇതിന് പുറമെ ഉന്മേഷം പകരാനും, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ പുറന്തള്ളാനുമെല്ലാം കുടംപുളി സഹായകമാണെന്ന് ഇദ്ദേഹം തന്‍റെ പഠനത്തില്‍ പറയുന്നു.

കുടംപുളിയില്‍ അടങ്ങിയിരിക്കുന്ന ‘ഹൈഡ്രോക്സി സിട്രിക് ആസിഡ്’ അഥവാ എച്ച്‌സിഎ എന്ന ‘ഫൈറ്റോകെമിക്കല്‍’ കൊഴുപ്പിനെ എരിച്ചുകളയുകയും വിശപ്പിനെ ശമിപ്പിക്കുകയും ചെയ്യും. ഇത് വണ്ണം കുറയ്ക്കാൻ സഹായകമാകുമെന്നാണ് പഠനത്തിൽ പറയുന്നത്.

കുടംപുളി, സന്തോഷ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ‘സെറട്ടോണിൻ’ എന്ന ഹോര്‍മോണിന്‍റെ ഉത്പാദനം കൂട്ടുകയും ഇതുവഴിയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. കൂടാതെ ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവ നിയന്ത്രിക്കാനും കുടംപുളി സഹായകമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.