ആരോഗ്യത്തിന് വളരെ നല്ലത്: ഊണിന് കൂട്ടാനായി വെളുത്തുള്ളി അച്ചാർ; തയ്യാറാക്കാം എളുപ്പത്തിൽ

  1. Home
  2. Lifestyle

ആരോഗ്യത്തിന് വളരെ നല്ലത്: ഊണിന് കൂട്ടാനായി വെളുത്തുള്ളി അച്ചാർ; തയ്യാറാക്കാം എളുപ്പത്തിൽ

Garlic-Pickle-Recipe


ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല വെളുത്തുള്ളി, ആരോഗ്യത്തിനും വളരെ നല്ലതാണ്‌. രോഗപ്രതിരോധശക്തി കൂട്ടാനും രക്തസമ്മർദ്ദം, കൊളസ്ട്രോൾ, അസിഡിറ്റി എന്നിവ കുറയ്‌ക്കാനും ഇത് സഹായിക്കുന്നു.

ചേരുവകൾ:

* വെളുത്തുള്ളി – 250 ഗ്രാം
* ഇഞ്ചി – 2 ഇഞ്ച് വലുപ്പത്തിൽ
* പച്ചമുളക് – 2 എണ്ണം
* കറിവേപ്പില – 2 തണ്ട്
* നല്ലെണ്ണ – 1/4 കപ്പ്
* വിനാഗിരി – 1/4 കപ്പ്
* വെള്ളം – 1/4 കപ്പ്
* കടുക് – 1/2 ടീസ്പൂൺ
* മഞ്ഞൾ്പൊടി – 1/4 ടീസ്പൂൺ
* മുളകുപൊടി – 2 ടേബിൾസ്പൂൺ
* ഉലുവാപ്പൊടി – 1/4 ടീസ്പൂൺ
* കായംപൊടിച്ചത് – 1/4 ടീസ്പൂൺ
* ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം :

വെളുത്തുള്ളി തൊലികളഞ്ഞ് കഴുകി, വെള്ളം തുടച്ച് എടുത്തു വയ്‌ക്കുക.(വലിയ
വെളുത്തുള്ളിയാണെങ്കിൽ ചെറുതാക്കി മുറിച്ചെടുക്കണം)

3-4 കഷ്ണം ഇഞ്ചി കനംകുറച്ച് മുറിച്ചു വച്ചതിനുശേഷം ബാക്കി പൊടിയായി അരിഞ്ഞെടുക്കുക.
പച്ചമുളകും പൊടിയായി അരിഞ്ഞെടുക്കുക.

വിനാഗിരിയും വെള്ളവും കൂടി തിളപ്പിച്ച് തണുക്കാനായി മാറ്റിവെക്കുക.

ഇനി ഒരു പാൻ സ്റ്റൗവിൽ വച്ച് ചൂടാകുമ്പോൾ നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കണം. ശേഷം
ഇതിലേക്ക് ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് ചെറുതായി വഴറ്റി, വെളുത്തുള്ളി
ചേർത്ത് നന്നായി വഴറ്റുക.

വെളുത്തുള്ളി വഴന്ന് കഴിഞ്ഞാൽ തീ നന്നായി കുറച്ചു വച്ച്, 3-4 വെളുത്തുള്ളിയും കനംകുറച്ച്
മുറിച്ച ഇഞ്ചി കഷ്ണങ്ങളും കോരി വയ്‌ക്കുക.

ശേഷം പൊടികൾ ചേർത്ത് വഴറ്റി സ്റ്റൗ ഓഫ് ചെയ്ത്, ഉപ്പ് ചേർത്തിളക്കി വയ്‌ക്കുക.

ഇനി വഴറ്റി കോരിവച്ച വെളുത്തുള്ളിയും ഇഞ്ചിയും ചൂടാറി വന്ന വിനാഗിരിയും വെള്ളവും
കൂടി തിളപ്പിച്ചത് ചേർത്ത് നന്നായി അരച്ചെടുക്കണം. അതിനുശേഷം ഈ അരച്ചെടുത്തതും (ഇങ്ങനെ
ചേർത്താൽ അച്ചാറിന്‌ രുചിയും ഗ്രേവിക്ക് കട്ടിയും കൂട്ടാം) ബാക്കിയുള്ള
വിനാഗിരിവെള്ളവും അച്ചാറിന്റെ കൂട്ടിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

തണുത്തതിനുശേഷം ഗ്ലാസ്സ് ബോട്ടിലിലേക്ക് മാറ്റാം. രണ്ട് ദിവസത്തിനുശേഷം ഉപയോഗിച്ച് തുടങ്ങാം.