കൂറച്ച് കടുക് മതി, കൊതുക് പിന്നെ വീട്ടിൽ കയറില്ല; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

  1. Home
  2. Lifestyle

കൂറച്ച് കടുക് മതി, കൊതുക് പിന്നെ വീട്ടിൽ കയറില്ല; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

mos


മഴയത്തും വെയിലത്തും വീട്ടിൽ കൊതുക് ശല്യത്തിന് ഒരു കുറവും കാണില്ല. ഡെങ്കിപ്പനി , വൈസ്റ്റ് നൈൽ, മന്ത്, ചിക്കൻഗുനിയ, തുടങ്ങിയ നിരവധി രോഗങ്ങൾ പരത്തുന്നത് കൊതുകാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുട്ടയിട്ടാണ് കൊതുകുകൾ പെരുകുന്നത്. അതിനാൽ വീട്ടിൽ വെള്ളം കെട്ടിനിൽക്കാതെ നോക്കണം. 

കൊതുകിനെ തുരത്താൻ കെമിക്കൽ കലർന്ന ചില വിഷവസ്തുക്കൾ നാം ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് കൊതുക് തിരികൾ പോലുള്ളവ. എന്നാൽ ഇവ കുട്ടികൾക്കും പ്രായമായവർക്കും ദോഷമാണ്. ഒരു കെമിക്കലും ഉപയോഗിക്കാതെ വീട്ടിൽ പ്രകൃതിദത്തമായ രീതിയിലൂടെ കൊതുകിനെ തുരത്തുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
കടുക് - ഒരു സ്പൂൺ
വിളക്കെണ്ണ - ആവശ്യത്തിന്
വിളക്ക് തിരി - 2 എണ്ണം

ചെയ്യേണ്ട വിധം
കടുക് നന്നായി പൊടിച്ചെടുക്കണം. ഒരു വിളക്കിലേക്ക് കുറച്ച് കടുക് പൊടിച്ചത് ഇട്ടുകൊടുത്ത ശേഷം അതിലേക്ക് വിളക്കെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുക. കൊതുകിന്റെ ശല്യം ഉള്ള സ്ഥലത്ത് ഇതുകൊണ്ട് വയ്ക്കാവുന്നതാണ്. ഇതിൽ നിന്ന് നന്നായി പുക ഉയരും. ഇതോടെ കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല.കുന്തിരിക്കം പോലുള്ളവ പുകയ്ക്കുന്നതിന് പകരം കടുക് പൊടി ഇട്ട് പുകയ്ക്കുന്നതും വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ പുക ഉയരാൻ സാദ്ധ്യതയുണ്ട്. അതിനാൽ പെട്ടെന്ന് തന്നെ കൊതുകിന്റെ ശല്യം മാറിക്കിട്ടുന്നതാണ്.