കുടവയർ കുറയ്ക്കാം, മികച്ച ദഹനവും; ചെറുചൂടുവെള്ളത്തിനൊപ്പം നെയ്യ് ഇങ്ങനെ കഴിക്കാം

  1. Home
  2. Lifestyle

കുടവയർ കുറയ്ക്കാം, മികച്ച ദഹനവും; ചെറുചൂടുവെള്ളത്തിനൊപ്പം നെയ്യ് ഇങ്ങനെ കഴിക്കാം

ghee


രോഗപ്രതിരോധ ശേഷി വർദ്ധിപ്പിച്ച് ആരോഗ്യത്തോടെ ഇരിക്കുക എന്നതാണ് പ്രധാന കാര്യം. പലപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണരീതിയും ജീവിത ശൈലിയും നമ്മുടെ ആരോഗ്യത്തെ അൽപം പ്രതിസന്ധിയിലാക്കുന്നു. എന്നാൽ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിന് വേണ്ടി നാം അൽപം ശ്രദ്ധിക്കേണ്ടതുണ്ട്.

അതിന് സഹായിക്കുന്നതാണ് നെയ്യും ചെറുചൂടുള്ള വെള്ളവും. ഇത് രണ്ടും ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങൾ നിസ്സാരമല്ല. നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്നത്തേയും ഇല്ലാതാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നതാണ് നെയ്യും ചൂടുള്ള വെള്ളവും. അതിരാവിലെ നെയ്യും ചെറുചൂടുള്ള വെള്ളവും മിക്സ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങൾ നൽകുന്നു. 

മികച്ച ദഹനത്തിന്
ദഹന സംബന്ധമായ പ്രശ്നങ്ങൾ പലപ്പോഴും നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടത് നെയ്യിലുള്ള പരിഹാരമാണ്. കാരണം നെയ്യിൽ പലപ്പോഴും ചെയിൻ ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. ഇത് ദഹനാരോഗ്യത്തിന് മികച്ചതാണ് എന്നതിൽ സംശയം വേണ്ട. ചെറുചൂടുള്ള വെള്ളത്തിൽ കലർത്തുമ്പോൾ അത് ദഹനാരോഗ്യത്തിന് മികച്ച ഒരു പരിഹാരമായി മാറുന്നു. പെട്ടെന്ന് തന്നെ ദഹനം ലഭിക്കുകയും ചെയ്യുന്നു.

ചർമ്മാരോഗ്യത്തിന്
വരണ്ട ചർമ്മവും ചർമ്മത്തിലെ മറ്റ് അസ്വസ്ഥതകളും നിങ്ങളിൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നെയ്യ് ഉപയോഗിക്കാം. കാരണം നെയ്യിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്മ്മത്തിന്റെ സ്വാഭാവിക നിറത്തേയും തിളക്കത്തേയും സഹായിക്കുന്നു. വാർദ്ധക്യസംബന്ധമായി ചർമ്മത്തിലുണ്ടാവുന്ന വരൾച്ചയേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് നെയ്യും ചെറുചൂടുള്ള വെള്ളവും.

ടോക്സിൻ പുറന്തള്ളുന്നു
ശരീരത്തിൽ വിഷാംശങ്ങൾ പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. എന്നാൽ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് എപ്പോഴും നെയ്യ്. ഇതിലുള്ള ഡൈനാമിക് ഡ്യുവോ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതിനും അതോടൊപ്പം തന്നെ മലബന്ധത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. പതിവായി കഴിക്കുന്നത് വഴി പലപ്പോഴും മലബന്ധം, വയറിളക്കം തുടങ്ങിയ ദഹനപ്രശ്നങ്ങൾ കുറക്കുന്നു, കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

മെറ്റബോളിസം മെച്ചപ്പെടുത്തും
എല്ലാ ദിവസവും രാവിലെ അൽപം ചെറുചൂടുള്ള വെള്ളത്തിൽ നെയ്യ് കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. കൂടാതെ ശരീരത്തിന് ആവശ്യത്തിന് ഊർജ്ജവും കലോറിയും നൽകുന്നു. ഇതിലൂടെ ആരോഗ്യം മികച്ചതായി മാറുന്നു. ഈ ഉപാപചയ പ്രവർത്തനം ശരീരഭാരം കുറക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കും. ദിവസം മുഴുവൻ പിടിച്ച് നിൽക്കാൻ സഹായിക്കുന്ന തരത്തിലുള്ള ഊർജ്ജം ഈ മിശ്രിതം നിങ്ങൾക്ക് നൽകുന്നു.

ശരീരത്തിന്റെ വീക്കം കുറക്കുന്നു
ശരീരത്തിന്റെ വീക്കം കുറക്കുന്നതിന് സഹായിക്കുന്നു ഈ മിശ്രിതം. ഇത് വഴി സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിവിധ രോഗങ്ങൾക്ക് പ്രതിരോധം തീർക്കുന്നതിനും ഗുരുതരാവസ്ഥയിൽ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു, കാരണം നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറക്കുകയും രോഗാവസ്ഥയെ പ്രതിരോധിക്കുകയും ചെയ്യുന്നത്.