ജീവിത പങ്കാളിക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നവരാണോ?; എങ്കില്‍ ഈ സ്വഭാവക്കാരാണ്​ നിങ്ങൾ

  1. Home
  2. Lifestyle

ജീവിത പങ്കാളിക്ക് എല്ലാം വാരിക്കോരി കൊടുക്കുന്നവരാണോ?; എങ്കില്‍ ഈ സ്വഭാവക്കാരാണ്​ നിങ്ങൾ

Vegetarian sex


നിത്യ ജീവിതത്തിൽ പലതരത്തിലുള്ള ആളുകളെ കാണാറുണ്ട്. ചിലർ എന്തും മറ്റൊരാൾക്ക് നൽകാൻ മടിയില്ലാത്തവരായിരിക്കും. ചിലർ ഇങ്ങോട്ട് കിട്ടിയാൽ അങ്ങോട്ടും തരും എന്ന മട്ടായിരിക്കും. അതുപോലെ ചിലർ എല്ലാം അങ്ങോട്ട് മാത്രം വാങ്ങിച്ച് കൊണ്ടിരിക്കുന്നവരും ഉണ്ട്.

ഇതുപോലെ തന്നെ നമ്മളുടെ പങ്കാളികൾക്കിടയിലും ഇത്തരം മൂന്ന് സ്വഭാവങ്ങൾ ഉള്ളവരെ കാണാം. ചില പങ്കാളികൾ എന്തും നൽകാൻ മടിയില്ലാത്തവരായിരിക്കും. തനിക്ക് ഇങ്ങോട്ട് കിട്ടിയില്ലെങ്കിലും പങ്കാളിയുടെ സന്തോഷത്തിനായി എന്തും അങ്ങോട്ട് ചെയ്ത് കൊടുക്കും. എന്നാൽ, ചിലരാണെങ്കിൽ എന്തും ഇങ്ങോട്ട് മാത്രം വന്നോട്ടെ എന്ന് ചിന്തിക്കുന്നവരാണ്. എന്നാൽ, മറ്റു ചിലർ, അവൻ വാങ്ങി തന്നു അതോണ്ട് ഞാനും വാങ്ങി കൊടുക്കുന്നു എന്ന മട്ടും ഭാവവുമായിരിക്കും. ഇത്തരത്തിലുള്ള പങ്കാളികളെ ഗിവ്വർ, മാച്ചർ അതുപോലെ ടേക്കേഴ്സ് എന്ന് മൂന്നായി തരം തിരിക്കാം.

ഗിവ്വർ

ഒരാളെ സഹായിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറുള്ള മനസ്സിന്റെ ഉടമകളായിരിക്കും ഇവർ. അതിപ്പോൾ ജീവിത പങ്കാളിയെ അല്ലെങ്കിൽ ബന്ധുക്കളെ ആയാൽ പോലും ഇവർ മനസ്സറിഞ്ഞ് അവരെകൊണ്ട് പറ്റുന്ന വിധത്തിൽ സഹായിക്കും. അല്ലെങ്കിൽ എന്തെങ്കിലും സാധനങ്ങൾ എല്ലായ്പ്പോഴും കൊടുക്കാനും ഇവർക്ക് മടി കാണില്ല.

ടേക്കേഴ്സ്

ടേക്കേഴ്സ് എന്നത് ഗിവ്വേഴ്സിൽ നിന്നും കുറച്ചും കൂടെ വ്യത്യസ്തമാണ്. അഥായത്, കുറച്ച് സെൽഫിഷ് ആയ ആൾക്കാരായിരിക്കും ഇവർ. ഇവർ മള്ളവർക്ക് സാധാനങ്ങൾ കൊടുക്കാൻ കുറച്ച് മടിയുള്ളവരായിരിക്കും. എന്നാൽ, ഇവർ തങ്ങൾക്ക് മറ്റുള്ളവർ തരുന്നത് നല്ലത് പോലെ വാങ്ങി പിടിക്കുകയും ചെയ്യും. എന്നാൽ, സ്വന്തം കയ്യിൽ നിന്നും പത്ത് പൈസ എടുക്കുകയും ഇല്ല.

മാച്ചേഴ്സ്

അടുത്ത ആൾക്കാരാണ് മാച്ചേഴ്സ്. ഇവർ മേൽപറഞ്ഞ രണ്ട് കൂട്ടരിൽ നിന്നും കുറച്ച് വ്യത്യസ്തമാണ്. ഇവർ തങ്ങൾക്ക് ആരെങ്കിലും എന്തെങ്കിലു തന്നാൽ അവർക്ക് തിരിച്ചും എന്തെങ്കിലും ചെയ്ത് കൊടുക്കുന്നവരായിരിക്കും ഇവർ. ഇവർ എല്ലായ്പ്പോഴും ഒരു തുല്ല്യത ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നവരായിരിക്കും. അതിനാൽ തന്നെ ഇവർ കൊടുക്കൽ വാങ്ങലുകൾക്കാണ് കുറച്ചും കൂടെ പ്രധാന്യം നൽകുക.
ഇതിൽ ഏറ്റവും നല്ല പങ്കാളികൾ എങ്ങിനെയായിരിക്കും, ഈ മൂന്ന് പേരിൽ ആരെല്ലാമായിരിക്കും നല്ല പങ്കാളികൾ എന്നായിരിക്കും പലരുടേയും സംശയം. ഇതിനായി ആദ്യം തന്നെ നിങ്ങളുടെ സ്വഭാവം എങ്ങിനെയാണ് എന്ന് മനസസിലാക്കുക. നിങ്ങൾ ഒരു ഗിവ്വർ ആണെങ്കിൽ നിങ്ങൾക്ക ലഭിക്കുന്ന ആളും ഗിവ്വർ ആണെങ്കിൽ സൂപ്പറായിരിക്കും. നിങ്ങൾ പരസ്പരം അറിഞ്ഞ് കാര്യങ്ങൾ ചെയ്യാനും പരസ്പരം കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്താനും നിങ്ങൾക്ക് സാധിക്കുന്നതാണ്.

എന്നാൽ, ഇനി നിങ്ങൾ ഗിവ്വറും നിങ്ങളുടെ പങ്കാളി ഒരു ടേയ്ക്കറുമാണെങ്കിൽ നിങ്ങൾ പെട്ടു. നിങ്ങൾ എല്ലായ്പ്പോഴും കൊടുത്തുകൊണ്ടേ ഇരിക്കും. എന്നാൽ, നിങ്ങൾക്ക് അയ്യാളിൽ നിന്നും പ്രത്യേകിച്ച് ഒന്നും കിട്ടിയെന്ന് വരില്ല. എന്നാൽ, പങ്കാളി നിങ്ങളെ പരമാവധി ഉപയോഗിക്കുകയും ചെയ്യും. ഇത്തരത്തിൽ ഉള്ള ഒരു പങ്കാളിയെ കിട്ടുന്നത് സ്നേഹത്തിന് ഒരു അർത്ഥമില്ലാതാക്കുന്നതിന് സമമാണ്. സ്വാർത്ഥമായി ചിന്തിക്കുന്നതും സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു പങ്കാളിയായിരിക്കും ഇവർ.

ഇനി നിങ്ങൾ മാച്ചർ ആണെങ്കിൽ നിങ്ങൾ കൊടുക്കുന്ന അതേപോലെ തിരിച്ചും പങ്കാളിയിൽ നിന്നും ലഭിക്കും. ഇവർ തനിക്ക് എന്ത് തന്നു എന്നത് നോക്കിയായിരിക്കും പെരുമാറുന്നതും അതുപോലെ തന്നെ നൽകുന്നതും. തനിക്ക് നേട്ടമുണ്ടെങ്കിൽ അയാളെ സഹായിച്ചാൽ, അല്ലെങ്കിൽ തിരിച്ച് കൊടുക്കുന്നതും നല്ലതാണ് എന്ന ചിന്താഗതിയാണ് ഇവരിൽ ഉണ്ടാവുക.


ഗിവ്വറെ കിട്ടിയില്ലെങ്കിൽ

തന്റെ പങ്കാളി ഗിവ്വറാണോ അതോ ടേയ്ക്കറാണോ എന്നൊന്നും ചിലപ്പോൾ വീട്ടുകാർ നിശ്ചയിക്കുന്ന കല്ല്യാണത്തിൽ മനസ്സിലാക്കാൻ സാധിച്ചെന്ന് വരില്ല. എന്തായാലും ദാമ്പത്യം എന്നത് പരസ്പരം എന്ത് നൽകി എന്നതിനെ നോക്കിയാവരുത്. പരസ്പരം കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി ഉണ്ടെങ്കിൽ അവരുടെ ഇഷ്ടങ്ങൾക്കും താൽപര്യങ്ങൾക്കും വില നൽകുന്നുണ്ടെങ്കിൽ അവിടെ നല്ല ദാമ്പത്യം വളരുന്നുണ്ട് എന്ന് തന്നെ പറായാം. അതിനാൽ, തന്റെ ഒപ്പം തോളോട് ചേർന്ന് നിൽക്കുന്ന ആളാണോ എന്ന് മാത്രം നോക്കുക.