വീട്ടിലുണ്ടാക്കാം ഗോപി മഞ്ചൂരിയൻ; ഹോട്ടലിൽ കിട്ടുന്ന അതേ രുചിയിൽ
ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ ഗോപി മഞ്ചൂരിയൻ വീട്ടിലുണ്ടാക്കാം.
ആവശ്യ സാധനങ്ങൾ
കോളി ഫ്ളവർ -1 ചെറുത്
സവാള - 2 എണ്ണം (ചതുര കഷണങ്ങളായി മുറിച്ചത്)
പച്ചമുളക് - 6 എണ്ണം (വട്ടത്തിൽ അരിഞ്ഞത് )
വെളുത്തുളളി - 2 ടേബിൾസ്പൂൺ (ചെറുതായി നുറുക്കിയത് )
ഇഞ്ചി - 1പീസ് (ചെറുതായി അരിഞ്ഞത്)
കാപ്സിക്കം - 1 എണ്ണം (ചതുര കഷണങ്ങളായി മുറിച്ചത്)
കോൺ ഫ്ളവർ -കാൽ കപ്പ്
മൈദ -കാൽ കപ്പ്
സോയ സോസ് - 2 ടേബിൾസ്പൂൺ
റ്റൊമാറ്റോ സോസ് -2 ടേബിൾസ്പൂൺ
കാശ്മീരി മുളക് പൊടി -2 ടേബിൾസ്പൂൺ
കുരുമുളക് പൊടി -1 സ്പൂൺ
പഞ്ചസാര -1 സ്പൂൺ
ഉപ്പ് , എണ്ണ -ആവശ്യത്തിന്
വെളളം -1 കപ്പ്
തയാറാക്കുന്ന വിധം
കോൺ ഫ്ളവർ, മൈദ ,ഉപ്പ് എന്നിവ പാകത്തിന് വെളളം ചേർത്ത് നല്ല കട്ടിയിൽ കലക്കുക. കോളി ഫ്ളവർ ഈ കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ വറുത്ത് കോരുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി സവാള പച്ചമുളക് ഇഞ്ചി വെളുത്തുളളി വഴറ്റുക. കാപ്സിക്കം ചേർത്ത് പച്ച ചുവ മാറുന്നത് വരെ വഴറ്റുക. അതിനുശേഷം സോയ സോസ് ചേർക്കുകകൂടെ മുളക് പൊടി ചേർത്ത് വഴറ്റി 1 കപ്പ് വെളളം ഒഴിക്കുക. ഇതിലേക്ക് കുരുമുളക് പൊടി പഞ്ചസാര ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ഗ്രേവി നല്ല കട്ടിയാവാൻ കുറച്ച് കോൺ ഫ്ളവർ കലക്കി ഒഴിക്കാം. ശേഷം വറുത്ത് വെച്ചിരിക്കുന്ന കോളി ഫ്ളവറും റ്റൊമാറ്റോ സോസും ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഇറക്കി വെക്കാം.