നല്ല ചൂട് ചോറും; ആവിപറക്കണ തക്കാളി റോസ്റ്റും, തട്ടി വിട്ടോ
ചോറിന് കറിയൊന്നും ഇല്ലെങ്കില്‍ വേഗത്തിൽ ഒരു തക്കാളി റോസ്റ്റ് തട്ടി കൂട്ടാം. സംഭവം സിമ്പിളാണ് എന്നാൽ ടെസ്റ്റിയുമാണ്.
ചൂട് ചോറും തക്കാളി റോസ്റ്റും അങ്ങ് തട്ടി വിടാം.
ആവശ്യമായ ചേരുവകള്‍
തക്കാളി – 4 എണ്ണം
ഉള്ളി – 3 എണ്ണം
പച്ചമുളക് – 4 എണ്ണം
ചുവന്ന മുളക് പൊടി – 1/4 ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി – 1/4 ടീസ്പൂണ്‍
കറിവേപ്പില – 4 ചരട്
വെളിച്ചെണ്ണ – 3 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
തക്കാളി വൃത്തിയാക്കി ചെറിയ കഷണങ്ങളായി മുറിക്കുക. ഉള്ളി വൃത്തിയാക്കി അരിഞ്ഞത്. പച്ചമുളക് ചെറിയ കഷ്ണങ്ങളാക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ചേർക്കുക, ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്ത് സവാള അർദ്ധസുതാര്യമാകുന്നതുവരെ വഴറ്റുക.
അരിഞ്ഞ പച്ചമുളക് ചേർത്ത് 3 മിനിറ്റ് നന്നായി വഴറ്റുക. ചുവന്ന മുളകുപൊടി, കാശ്മീരി മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പൊടികൾ കരിഞ്ഞ് പോകാതിരിക്കാൻ തീ താഴ്ത്തി വക്കണം. പൊടി ചേർത്താലുടൻ തന്നെ അരിഞ്ഞ തക്കാളിയും ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഒരു ലിഡ് ഉപയോഗിച്ച് പാൻ അടച്ച് ചെറിയ തീയില്‍ 10 മിനിറ്റ് വേവിക്കുക, 10 മിനിറ്റിനു ശേഷം, തീ ഓഫ് ചെയ്യുക. ടേസ്റ്റി കേരള സ്റ്റൈല്‍ തക്കാളി റോസ്റ്റ് തയ്യാർ.