'നല്ല അസല് ചായ..!' ആരെകൊണ്ടും ഇങ്ങനെ പറയിക്കാം; ചായ ഇങ്ങനെ ഉണ്ടാക്കി നൽകു

  1. Home
  2. Lifestyle

'നല്ല അസല് ചായ..!' ആരെകൊണ്ടും ഇങ്ങനെ പറയിക്കാം; ചായ ഇങ്ങനെ ഉണ്ടാക്കി നൽകു

CHAYA


ഒരു നല്ല ചായയുണ്ടാക്കാൻ കഴിയുക എന്നത് ചെറിയ കാര്യമല്ല. ചായ നമ്മുടെ മനസ് നിറക്കും ദിവസം മുഴുവൻ ഉൻമേഷവും നൽകും. നല്ല ചായ എങ്ങനെ ഉണ്ടാക്കും ? പറഞ്ഞു തരാം. തേയില ശരീരത്തിന് ഉൻമേഷം നൽകുന്നുണ്ട്. നമ്മൾ ചായ ഇടുമ്പോൾ സാധാരണ ചെയ്യുന്നതെന്താണ് ? തിളച്ച വെള്ളത്തിലേക്ക് തേയില പൊടി ചേർക്കും . അല്ലങ്കിൽ പാലിൽ ചേർക്കും. എന്നാൽ ഇങ്ങനെ ചെയ്താൽ തേയിലയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ്, ഗ്ലൈക്കോസൈഡ്സ്, തിയോഗല്ലിൻ എന്നിവയെല്ലാം ബാഷ്പീകരിച്ചു പോകും. പിന്നെ നമുക്ക് ബാക്കി കിട്ടുന്നത് വെറും കളർ വെള്ളം മാത്രമാകുമെന്നാണ് പറയുന്നത്. ഇവയെല്ലാം പോയിക്കഴിഞ്ഞാൽ പിന്നെ ചായ കുടിച്ചാൽ ഉന്മേഷം കിട്ടില്ലത്രെ. .ഒരിക്കലും മധുരം വെള്ളത്തിനൊപ്പം അല്ലെങ്കിൽ പാലിനൊപ്പം ഇട്ടു തിളപ്പിക്കരുത്. പഞ്ചസാരയുടെ കെമിക്കൽ സ്വഭാവം ചായയുടെ അസൽ രുചിയിൽ  മാറ്റങ്ങൾ ഉണ്ടാക്കും.

ഇനി നമുക്ക് എങ്ങനെ നല്ലൊരു ചായയിടാം എന്ന് നോക്കാം. നന്നായി വെള്ളം തിളപ്പിക്കണം. ഇതിലേക്ക് തേയില പൊടി ചേർക്കണം. എന്നിട്ട് അത് ​ഗ്യാസിൽ നിന്ന് മാറ്റി രണ്ട് മിനിറ്റ് അടച്ച് വയ്ക്കണം. പിന്നീട് ഇതിലേക്ക് പാൽ തിളപ്പിച്ച് ചേർക്കണം. പഞ്ചസാര അത് കഴിഞ്ഞ് ചേർക്കണം. എന്നാൽ നല്ല അസൽ ചായ കുടിക്കാം. നമുക്ക് ചായ ഒരു പാനിയമല്ല. ഒരു വികാരമാണ്. അത് ഉണ്ടാക്കുക എന്നത് ഒരു കലയാണ്. മാനസിക പിരിമുറക്കം വരുമ്പോള്‍ ഓടി പോയി ഒരു ചായ കുടിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. ഇതിന് പിന്നില്‍ ഒരു ശാസ്ത്രമുണ്ട്. സമ്മര്‍ദവും ഉത്കണ്ഠയും കുറയ്ക്കാനും തലവേദന മാറ്റാനുമൊക്കെ ചായക്ക്  കഴിയും.