വ്യത്യസ്തമായി പച്ചമുളക് പായസം ഉണ്ടാക്കിയാലോ?

  1. Home
  2. Lifestyle

വ്യത്യസ്തമായി പച്ചമുളക് പായസം ഉണ്ടാക്കിയാലോ?

PAYASAM


വ്യത്യസ്തമായി പച്ചമുളക് പായസം തയാറാക്കാം

ചേരുവകൾ
നല്ല എരിവുള്ള പച്ചമുളക് - 15 എണ്ണം ?
പാൽ - 2 ലിറ്റർ 
പഞ്ചസാര -1 കപ്പ് (ഏകദേശം )
ചവ്വരി സ്മാൾ -1/2കപ്പ്
ഏലക്ക പൊടിച്ചത് -1 ടീസ്പൂൺ
ഉപ്പ് -ഒരു നുള്ള്
അണ്ടിപരിപ്പ് -40 എണ്ണം
കിസ്മിസ്സ് -30 എണ്ണം
നെയ്യ് - 4 ടേബിൾസ്പൂൺ 

തയാറാക്കുന്ന വിധം
പച്ചമുളക് കുരുകളഞ്ഞ് എടുക്കണം. 8 പച്ചമുളക് എടുത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിച്ചെടുക്കണം. ചൂടാറി കഴിയുമ്പോൾ പച്ചമുളകും പഞ്ചസാരയും കൂടി മിക്‌സിയിൽ നല്ലതുപോലെ അരച്ചെടുക്കുക. ചവ്വരി കഴുകി 5 മിനിറ്റ്  വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.  പാലും ചവ്വരിയും ഒരു ടേബിൾ സ്പൂൺ നെയ്യും അരച്ചു വച്ചിരിക്കുന്ന പച്ചമുളക് തിളപ്പിക്കാൻ വക്കുക. ചവ്വരി മുക്കാൽ വേവാകുമ്പോൾ പഞ്ചസാര, ഉപ്പ്, 1/2 ടീസ്പൂൺ ഏലക്കാപ്പൊടി ചേർക്കുക. പായസം ഉണ്ടാക്കുവാൻ എളുപ്പമാണെങ്കിലും ഒരുപാട് എരിവ് കൂടാനും കുറയാനും പാടില്ല. കുടിക്കുമ്പോൾ എരിവും അറിയണം .പായസം ആകുമ്പോൾ മധുരം വേണമല്ലോ അത് മറക്കാനും പാടില്ല.എല്ലാം കറക്റ്റ് ആക്കി തന്നെ എടുക്കണം. പായസം കുറുകി കഴിയുമ്പോൾ നെയ്യിൽ ബാക്കി വച്ചിരിക്കുന്ന മുളക് ചെറുതായി അരിഞ്ഞതും അണ്ടിപ്പരിപ്പും മുന്തിരികയും മൂപ്പിച്ച് എടുക്കുക. പായസത്തിലോട്ട് ഏലക്കാപ്പൊടിയും ഇത് വറുത്ത് വെച്ചതെല്ലാം ചേർത്ത് കൊടുത്ത്. 15 മിനിറ്റ് കഴിയുമ്പോൾ വിളമ്പാം. (കടപ്പാട്; 
ഫെമി അബ്ദുൾ സലാം)