ചെറുപയർ കട്ട്ലറ്റ്; എളുപ്പത്തിൽ തയ്യാറാക്കാം

  1. Home
  2. Lifestyle

ചെറുപയർ കട്ട്ലറ്റ്; എളുപ്പത്തിൽ തയ്യാറാക്കാം

CUTLET


കട്ട്ലറ്റ് എല്ലാവരും ഇഷ്ടപ്പെടുന്ന പലഹാരമാണ്. ചായക്ക് വ്യത്യസ്ത രുചി തീർക്കാൻ ചെറുപയർ കട്ട്ലറ്റ് ഒരുക്കാം. സാധാരണ കട്ലറ്റ് ഉണ്ടാക്കുന്നത് പോലെ തന്നെയാണ്. എല്ലാവർക്കും ഇഷ്ടമാകും.

ചെറുപയർ കട്ട്ലറ്റ് 


ചേരുവകൾ


ചെറുപയർ - ഒരു കപ്പ്‌

സവാള - 1

പച്ചമുളക് - രണ്ടോ മൂന്നോ

ഇഞ്ചി - ചെറിയ കഷണങ്ങൾ

ഓയിൽ, ഉപ്പ് ആവിശ്യത്തിന്

മുളക്പൊടി - അര സ്പൂൺ

ഗരം മസാല - അര സ്പൂൺ

മുട്ട - 2

ബ്രെഡ് പൊടി- ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ചെറുപയർ കുതിർത്ത് വക്കുക..

ഒരു മിക്സിയുടെ ജാറിൽ ചെറുപയർ ഒട്ടും വെള്ളം ചേർക്കാതെ നല്ല മയത്തിൽ അരച്ചെടുക്കുക. ഒരു ബൗളിൽ അരച്ചെടുത്ത പയറിൽ ബ്രെഡും മുട്ടയും ഓയിലും ഒഴികെ ബാക്കി എല്ലാ ചേരുവകളും മിക്സ്‌ ചെയ്യുക. കട്ലറ്റിന്റെ ആകൃതിയിൽ കയ്യിൽ പരത്തി എടുക്കുക. മിക്സ്‌ ലൂസായി എന്ന് തോന്നുവാണെങ്കിൽ മാത്രം ഒരു pottattoപുഴുങ്ങി ചേർക്കാം. shape ചെയ്ത കൂട്ട് മുട്ടയിൽ മുക്കി ബ്രെഡ് പൊടി കവർ ചെയ്ത് ചൂടായ എണ്ണയിൽ തീ കുറച്ച് വറുത്തെടുക്കുക ശ്രദ്ധയോടെ ചെയ്തില്ലെങ്കിൽ പൊട്ടിപോകാൻ സാധ്യതയുണ്ട്