എണ്ണ പലഹാരങ്ങൾ പേപ്പറിൽ അമർത്തി എണ്ണ കളഞ്ഞതിനു ശേഷം കഴിക്കുന്ന ശീലമുണ്ടോ? ഈ രോഗങ്ങൾ കരുതിയിരിക്കുക

  1. Home
  2. Lifestyle

എണ്ണ പലഹാരങ്ങൾ പേപ്പറിൽ അമർത്തി എണ്ണ കളഞ്ഞതിനു ശേഷം കഴിക്കുന്ന ശീലമുണ്ടോ? ഈ രോഗങ്ങൾ കരുതിയിരിക്കുക

Oily snack


എണ്ണ പലഹാരങ്ങൾ പലരുടെയും പ്രിയപ്പെട്ട ഭക്ഷണമാണ്. ഈ പലഹാരങ്ങളിൽ അമിതമായുള്ള എണ്ണ പത്രക്കടലാസുകളിൽ പൊതിഞ്ഞ് അമർത്തി നമ്മളിൽ പലരും കളയാറുണ്ട്. എന്നാൽ ഇങ്ങനെ എണ്ണ ഒഴിവാക്കി കഴിക്കുന്നത് അത്ര നല്ല ശീലമല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. 

പത്ര കടലാസുകൾ അച്ചടിക്കാൻ ഉപയോ​ഗിച്ചിരിക്കുന്ന പ്രിന്റിം​ഗ് മഷിയിൽ ധാരാളം രാസവസ്തുക്കൾ അടിങ്ങിയിട്ടുണ്ട്. ഈ രാസവസ്തുക്കൾ, പ്രത്യേകിച്ച് ലെഡ് എന്ന രാസവസ്തു ആഹാരത്തിൽ വേഗത്തിൽ പറ്റി പിടിക്കും. ലെഡിന്റെ അംശം ശരീരത്തിൽ പ്രവേശിച്ചാൽ ശക്തമായ വയറുവേദന, മലബന്ധം, തലവേദന, ക്ഷീണം എന്നിവ ഉണ്ടാകും. ഇനി ഇതിന്റെ അളവ് അമിതമായാൽ മരണത്തിന് വരെ കാരണമായേക്കാം.

എണ്ണ പലഹാരങ്ങൾ ഇങ്ങനെ പത്രകടലാസുകളിൽ അമർത്തിയ ശേഷം സ്ഥിരമായി കഴിക്കുന്നത് ഓർമ്മകുറവ്, രക്തകുറവ്, രക്തസമ്മർദം, വൃക്ക തകരാർ എന്നീ ​ഗുരുതര പ്രശ്നങ്ങളിലേക്കും നിങ്ങളെ നയിക്കും.