കേക്ക് ബാക്കിയായോ?; കുഴഞ്ഞുപോകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം; ഇത് പരീക്ഷിച്ച് നോക്കൂ

  1. Home
  2. Lifestyle

കേക്ക് ബാക്കിയായോ?; കുഴഞ്ഞുപോകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാം; ഇത് പരീക്ഷിച്ച് നോക്കൂ

CAKE


ആഘോഷങ്ങൾക്കും പാർട്ടികൾക്കും ശേഷം വരുന്ന കേക്ക് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെക്കുന്നത് വലിയൊരു ടാസ്‌കാണ്. അതിപ്പോ ക്രീ കേക്കായാലും ചീസി കേക്കായാലും അത് പൊടിഞ്ഞുപോകാതെ മറ്റൊരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ കയറ്റാൻ പലപ്പോഴും സാധിക്കാറില്ല.

ബാക്കി വരുന്ന കേക്ക് കുഴഞ്ഞുപോകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാനുള്ള ഒരു മാർഗമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീഡിയോ കണ്ടു കഴിയുമ്പോൾ നമ്മൾ ആശ്ചശ്യപ്പെട്ടുപോകും, കാരണം ഇങ്ങനെ ചെയ്യാൻ ഒരിക്കലും ബുദ്ധിയുദിച്ചില്ലല്ലോയെന്നോർത്ത്.

പകുതി മുറിച്ചെടുത്ത ബ്ലൂബെറി കേക്ക് പാത്രത്തിലാക്കി ഫ്രിഡ്ജിലേയ്ക്ക് വെക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിനായി ആദ്യം കേക്ക് അതിന്റെ സ്റ്റാൻഡിൽ നിന്നും എടുത്തുവെക്കേണ്ട പാത്രത്തിന്റെ നേർത്ത മൂടിയിലേയ്ക്ക് മാറ്റണം.

ശേഷം പാത്രം അതിനുമുകളിലേയ്ക്ക് വെച്ചശേഷം അടയ്ക്കുക. പാത്രം തല തിരിഞ്ഞ അവസ്ഥയിൽ തന്നെ എടുത്ത് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇതൊരു പുതിയ പരിപാടിയല്ല. കേക്ക് ബേക്കിങ് ക്ലാസുകളിൽ പതിവായി ചെയ്യുന്നതാണ്. എന്നാൽ വീട്ടിൽ ഇതെങ്ങനെ ചെയ്യുമെന്ന് എല്ലാവർക്കും അറിയണമെന്നില്ല.

ആഘോഷങ്ങൾക്കായി കേക്ക് വാങ്ങുമ്പോൾ ഇനി ഈ ഐഡിയ പരീക്ഷിക്കാം. കേക്ക് കുഴഞ്ഞുപോകാതെ വീണ്ടും പുതുമയോടെ ഉപയോഗപ്പെടുത്താം. ഈ വീഡിയോ 70 ലക്ഷത്തിലധികം ആളുകളാണ് ഇതിനകം കണ്ടത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്.