ഈ മൂന്നു സാധനങ്ങൾ മതി; നര മാറും,​ മുടി കറുത്തു തിളങ്ങും

  1. Home
  2. Lifestyle

ഈ മൂന്നു സാധനങ്ങൾ മതി; നര മാറും,​ മുടി കറുത്തു തിളങ്ങും

Brown-Hair


ക്ഷണ രീതി കൊണ്ടും മാനസിക സമ്മർദ്ദവും പാരമ്പര്യവും ഹോർമോൺ പ്രശ്നവുമെല്ലാം അകാല നരയ്ക്ക് കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. നര മാറ്റാൻ നിരവധി എണ്ണകളും മരുന്നുകളും ഉപയോഗിച്ചിട്ടും പലതും പ്രതീക്ഷിച്ച ഫലം തരാതിരിക്കുമ്പോൾ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കാൻ പലരും നിർബന്ധിതരാകുന്നു. കൃത്രിമ ഡൈ ഉപയോഗിച്ച് മുടി കറുപ്പിക്കാനായിരിക്കും ഇവരുടെ ശ്രമം.

എന്നാൽ രാസവസ്തുക്കൾ ചേർന്ന ഡൈയുടെ ഉപയോഗം പിന്നീട് മുടിക്കും ആരോഗ്യത്തിനും തന്നെ ഹാനികരമാകും.

 

അതിനാൽ പ്രകൃതി ദത്തമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതായിരിക്കും നല്ലത്. നമ്മുടെ പരിസരത്ത് നിന്ന് ലഭിക്കുന്ന ചില ഔഷധ സസ്യങ്ങളുടെ സഹായത്തോടെ പ്കൃതിദത്ത ഡൈ വീട്ടിൽ തന്നെ തയ്യാറാക്കാം. ഇവ കെമിക്കൽ ഡൈ പോലെ മുടിക്ക് പെട്ടെന്ന് കറുപ്പ് നിറം നൽകുമെന്ന് പ്രതീക്ഷിക്കരുത്. നിരവധി തവണയുള്ള ഉപയോഗത്തിൽ കൂടി മാത്രമേ നാം പ്രതീക്ഷിക്കുന്ന ഫലം ലഭിക്കൂ.


ഹെയർ ഡൈ തയ്യാറാക്കാനുള്ള ചില ചില പ്രകൃതിദത്ത മാർഗങ്ങൾ ഇതാ.

 

1. കുരുമുളക്, നാരങ്ങ
കുരുമുളകും നാരങ്ങയും ഉപയോഗിച്ച് മികച്ച ഒരു നാച്ചുറൽ ഡൈ തയ്യാറാക്കാൻ കഴിയും. മുടിയുടെ ആരോഗ്യം നൽകുന്ന നിരവധി ഗുണങ്ങൾ കുരുമുളകിനുണ്ട്. മുടിയുടെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നതിന് പുറമെ ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

കുരുമുളകും നാരങ്ങയും ഉപയോഗിച്ച് ഡൈ എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം.


അരക്കപ്പ് തൈരിൽ ഒരു ടേബിൾസ്പൂൺ വീതം കുരുമുളക് പൊടിച്ചതും നാരങ്ങാനീരും കലർത്തുക. നന്നായി ഇളക്കി മുടിയിലും തലയോട്ടിയിലും മസാജ് ചെയ്യുക. ഏകദേശം ഒരു മണിക്കൂർ ഈ മിശ്രിതം മുടിയിൽ നിലനിറുത്താൻ അനുവദിക്കുക, തുടർന്ന് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ മൂന്ന് തവണ ഇത് ആവർത്തിക്കണം,​

2. കയ്യോന്നി
ഹെയർ ഓയിലുകളിലും കേശസംരക്ഷണത്തിനുള്ള ഉത്പന്നങ്ങളിലും കയ്യോന്ന് അഥവാ ഭൃംഗരാജ് എന്ന ചെടി ഉപയോഗിച്ചുവരുന്നു. മുടിയുടെ സംരക്ഷണത്തിന് നിരവധി ഗുണങ്ങൾ പ്രദാനം ചെയ്യുന്ന പ്രകൃതിയിൽ കാണപ്പെടുന്ന ചുരുക്കം ചില ചേരുവകളിൽ ഒന്നാണിത്. മുടി ശക്തവും തിളക്കവുമുള്ളതാക്കുന്നതിനും അകാല നര തടയുന്നതിനും കയ്യോന്നിക്ക് കഴിവുണ്ചട്.

കയ്യോന്നി ഒരു ചെറിയ പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കുറഞ്ഞ ചൂടിൽ ചൂടാക്കണം,​ ഈ മിശ്രിതം തണുത്ത ശേഷം മുടിയിലും തലയോട്ടിയിലും തടവുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക, ആഴ്ചയിൽ 2-3 തവണ ആവർത്തിക്കുക.


ചെമ്പരത്തി
ചെമ്പരത്തിയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും മുടിക്ക് സ്വാഭാവിക നിറം നൽകുന്ന മെലാനിൻ എന്ന പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നു. താരൻ, വരൾച്ച, മുടികൊഴിച്ചിൽ തുടങ്ങി മുടിയുടെ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഈ പൂവ് ഉപയോഗിക്കാം.

ചെമ്പരത്തിപ്പൂവിന്റെ ഇലകളും പൂക്കളും രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക, അടുത്ത ദിവസം മുടി കഴുകാൻ വെള്ളം ഉപയോഗിക്കുക. ചെമ്പരത്തിപ്പൂവോ ഇലയോ കിട്ടുന്നില്ലെങ്കിൽ മൈലാഞ്ചിയിൽ കലക്കി അതിന്റെ പൊടിയും ഉപയോഗിക്കാം.