ഇനി കടയിൽ നിന്ന് ഹെയർ ഡൈ വാങ്ങണ്ട; കടുക് മതി, മിനിട്ടുകൾക്കുള്ളിൽ ഡൈ റെഡിയാക്കാം
കെമിക്കലുകളൊന്നും ചേർക്കാത്ത ഹെയർ ഡൈ വീട്ടിൽ തന്നെയുണ്ടാക്കാൻ സാധിച്ചാൽ അതല്ലേ ഏറ്റവും നല്ലത്. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ ഹെയർ ഡൈ ഉണ്ടാക്കാൻ സാധിക്കും.
ആവശ്യമായ സാധനങ്ങൾ
കടുക്
കറിവേപ്പില
വെള്ളം
തയാറാക്കുന്ന വിധം
ഒരു കപ്പ് കടുക് എടുക്കുക (അളവ് ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം). ഇനി പഴയൊരു ഇരുമ്പ് ചീനച്ചെട്ടിയിൽ നന്നായി ചൂടാക്കുക. ഇളക്കിക്കൊടുക്കണം. ഫ്ളെയും കുറച്ചുവയ്ക്കണം. ഇല്ലെങ്കിൽ കരിഞ്ഞുപോകാനും പുക വരാനുമൊക്കെ സാദ്ധ്യതയുണ്ട്. കടുകിന്റെ നിറം കറുപ്പാകുന്നതുവരെ ചൂടാക്കുക.ശേഷം അത് മാറ്റിവയ്ക്കാം. ഇനി കുറച്ച് കറിവേപ്പിലയെടുക്കുക. ഒരു ചീനച്ചെട്ടിയിലിട്ട് നന്നായി ചൂടാക്കുക. കൈയിൽ പിടിക്കുമ്പോൾ പൊടിഞ്ഞുവരുന്നതുവരെ ചൂടാക്കണം. ഇനി അടുപ്പിൽ നിന്ന് മാറ്റാം. ചൂടാറിയ ശേഷം കടുകും കറിവേപ്പിലയും മിക്‌സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കുക.
ഇനി നന്നായി അരിച്ചെടുക്കുക. വായു ഒട്ടും കടക്കാത്ത ഒരു കുപ്പിയിലിട്ട് സൂക്ഷിച്ചുവയ്ക്കാം. ആവശ്യമുള്ളത് എടുത്ത് അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കാം. ശേഷം പേസ്റ്റ് രൂപത്തിലാക്കുക. ഇനി എണ്ണമയം ഒട്ടുമില്ലാത്ത നരയിൽ പുരട്ടിക്കൊടുക്കാം. തുടക്കത്തിൽ ഒന്നിടവിട്ട ദിവസങ്ങളിൽ തലയിൽ തേക്കണം. പിന്നെ മാസത്തിലൊരു തവണ പുരട്ടിയാൽ മതിയാകും.