മുടി സ്ഥിരമായി ഡൈ ചെയ്യുന്നവരാണോ?; ഈ ശീലം കാന്‍സറിലേക്ക് എത്തിച്ചേക്കാം: പുതിയ പഠനം
പ്രായമാകുമ്പോള്‍ മുടി നരയ്ക്കുന്നത് പതിവാണ്. എന്നാല്‍ പ്രായം ശരീരത്തെ ബാധിക്കുന്നതിന് മുന്‍പ് യൗവ്വനത്തില്‍ തന്നെ മുടിയെ ബാധിക്കും. ചിലര്‍ക്ക് പ്രായം ആവുന്നതിന് മുന്‍പേ മുടി നരയ്ക്കുന്നുണ്ട്.
ഇങ്ങനെയുള്ള നര ഇന്നത്തെ കാലത്ത് സ്വാഭാവികമാണ്. ഇതിന് പരിഹാരമായി ഹെയര്‍ ഡൈ ആളുകള്‍ തിരഞ്ഞെടുക്കുന്നു. വളരെ പെട്ടന്ന് നിമിഷിങ്ങള്‍ക്കുള്ളില്‍ മുടി കറുപ്പിക്കുന്ന രീതി വരെ ഇന്ന് ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉള്ള ഹെയര്‍ ഡൈ ഉപയോഗത്തെ കുറിച്ച് നാഷണല്‍ ഇന്‍സ്യൂട്ടിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍.
ഹെയര്‍ ഡൈകള്‍, തലമുടിയില്‍ ഉപയോഗിക്കുന്ന സ്ട്രൈയിറ്റ്നര്‍ ക്രീമുകള്‍ എന്നിവ കാന്‍സറിന് കാരണമാകുന്നുവെന്നാണ് കണ്ടെത്തല്‍. സ്ത്രീകളിലാണ് ഈ സാധ്യത കൂടുതലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു.
സ്ഥിരമായ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് മറ്റുള്ളവരെക്കാള്‍ 9 ശതമാനം കാന്‍സര്‍ സാധ്യത ഇവരില്‍ വര്‍ധിപ്പിക്കുന്നു.
- ഹെയര്‍ ഉല്‍പ്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍-ഡെലിവര്‍ സംയുക്തങ്ങള്‍ (EDC)ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തില്‍ ഇടപെടുന്നതിനും അതുവഴി കാന്‍സറിനും കാരണമാകുന്നു.
- ഹെയര്‍ ചായങ്ങള്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനോട് ശരീരം പ്രതികരിക്കുമ്‌ബോള്‍ കാന്‍സറിലേക്ക് വഴി തെളിക്കുന്നു
- ഫോര്‍മാല്‍ഡിഹൈഡ്, ചില കെരാറ്റിന്‍ ഹെയര്‍ സ്ട്രൈനനറുകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ചേര്‍ത്തിട്ടുണ്ട് ഇതൊരു കാര്‍സിനോജെന്‍ ആണ്.
ഇവയ്ക്ക് പുറമേ മറ്റ് പല ഘടകങ്ങളും പരിസ്ഥിതി, ജീവിതശൈലി, കുടുംബ ചരിത്രം എന്നിവയുള്‍പ്പെടെ സ്തനാര്‍ബുദ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.