മുടികൊഴിച്ചിൽ കുറയ്ക്കാം; കട്ടൻ ചായ ഇതുപോലെ ഉപയോഗിച്ച് നോക്കൂ

  1. Home
  2. Lifestyle

മുടികൊഴിച്ചിൽ കുറയ്ക്കാം; കട്ടൻ ചായ ഇതുപോലെ ഉപയോഗിച്ച് നോക്കൂ

importance-of-comb-in-hair-care


മുടി കൊഴിയുന്നതും പിന്നീട് വളരാതിരിക്കുന്നതും പലരെയും അലട്ടിക്കൊണ്ടിരിക്കുകയാണ്. ശരിയായ ഭക്ഷണക്രമത്തിലൂടെ ഈ പ്രശ്‌നത്തെ ഒരു പരിധിവരെ നമുക്ക് തടയാൻ കഴിയും. കൂടാതെ മുടി തഴച്ചുവളരുന്നതിനായി നാടൻ വഴികളും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ എളുപ്പവും വീട്ടിൽ തന്നെ ചെയ്യാവുന്നതും ഫലപ്രദവുമായ ഒരു ഹെയർപാക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ
1, കട്ടൻ ചായ
2, ചെമ്പരത്തി
3, കറിവേപ്പില

തയാറാക്കുന്ന വിധം
ആദ്യം കുറച്ച് വെള്ളത്തിൽ ചായപ്പെടിയിട്ട് നല്ല കടുപ്പത്തിൽ തിളപ്പിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് കറിവേപ്പിലയും ചെമ്പരത്തിയിലയും നേരത്തെ തയ്യാറാക്കി വച്ച് കട്ടൻ ചായ ചേർത്ത് അരച്ചെടുക്കുക. ശേഷം ഈ മിശ്രിതം മുടിയിൽ പുരട്ടാം. ഇത് ശിരോചർമം മുതൽ മുടിയുടെ തുമ്പ് വരെ നല്ലപോലെ തേച്ച് പിടിപ്പിക്കുക. 20മിനിട്ടിന് ശേഷം കഴുകി കളയുക. മുടി കരുത്തോടെ തഴച്ച് വളരാൻ ഈ ഹെയർപാക്ക് നല്ലതാണ്. ഉപയോഗിച്ച് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ മുടികൊഴിച്ചിൽ കുറഞ്ഞു തുടങ്ങും.