വീട്ടുമുറ്റത്തെ ഈ ഇല മതി; ഒറ്റത്തവണ ഉപയോഗിച്ചാൽ മുടി പിന്നെ നരയ്‌ക്കില്ല
നിങ്ങളുടെ വീട്ടുമുറ്റത്തുള്ള ഇല ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ ഫലപ്രദമായ ഡൈ തയ്യാറാക്കാം. ഇത് എങ്ങനെയാണെന്നും ആവശ്യമുള്ള മറ്റ് സാധനങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
ആവശ്യമായ സാധനങ്ങൾ
പനിക്കൂർക്ക ഇല - ഒരു പിടി
വെള്ളം - ഒന്നേമുക്കാൽ ഗ്ലാസ്
തേയിലപ്പൊടി - 2 ടേബിൾസ്‌പൂൺ
നെല്ലിക്കപ്പൊടി - 2 ടേബിൾസ്‌പൂൺ
ഹെന്നപ്പൊടി - 2 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
വെള്ളത്തിൽ തേയിലപ്പൊടിയിട്ട് തിളപ്പിച്ച് നന്നായി വറ്റിച്ച് മുക്കാൽ ഗ്ലാസ് വെള്ളമാക്കി എടുക്കണം. ശേഷം തണുപ്പിച്ച് അരിച്ച് മാറ്റി വയ്‌ക്കുക. ഇനി മിക്‌സിയുടെ ജാറിലേക്ക് പനിക്കൂർക്ക ഇല ചെറുതായി മുറിച്ചിടണം. അതിലേക്ക് ബാക്കി പൊടികളും ആവശ്യത്തിന് തേയില വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈ ഡൈ ഇരുമ്പ് പാത്രത്തിലാക്കി ഒരു രാത്രി മുഴുവൻ മാറ്റി വയ്‌ക്കുക. ഇരുമ്പ് പാത്രം ഇല്ലെങ്കിൽ ഡൈയിലേക്ക് ഇരുമ്പ് ആണി ഇട്ടാലും മതി. രാവിലെയാകുമ്പോൾ ഡൈ നല്ല കറുപ്പ് നിറത്തിലാകുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഷാംപൂ ഉപയോഗിച്ച് എണ്ണമയം പൂർണമായും മാറ്റി ഉണക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടാൻ. തലയോട്ടിയിലും മുടിയും മുഴുവൻ നന്നായി പുരട്ടി രണ്ടോ മൂന്നോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. കഴുകാനായി ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഇത് ആഴ്ചയിൽ ഒരു ദിവസം ഉപയോഗിച്ചാൽ മതിയാകും. കൂടുതൽ നരയുണ്ടെങ്കിൽ ആഴ്‌ചയിൽ മൂന്ന് തവണ ഉപയോഗിക്കണം.