അകാലനര അകറ്റണമെങ്കിൽ ഉള്ളിയുടെ തൊലി കളയണ്ട; ഇവ കൂടി ചേർന്നാൽ മുടി കറുത്ത് തിളങ്ങും
അകാല നര, കൊഴിഞ്ഞുപോക്ക് തുടങ്ങിയ പ്രശ്‌നങ്ങൾ മുടിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നവയാണ്. ഇവ അകറ്റാനായി പ്രതിവിധികൾ തിരഞ്ഞെടുക്കുമ്പോഴും ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം.കാരണം കെമിക്കലുകൾ അടങ്ങിയ മാർഗങ്ങളാണ് ഉപയോഗിക്കുന്നതെങ്കിൽ അവ തലമുഴുവൻ നര വ്യാപിക്കാൻ വരെ കാരണമായേക്കാം. അതിനാൽ തന്നെ പ്രകൃതിദത്തമായ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. മേൽപ്പറഞ്ഞ പ്രശ്‌നങ്ങൾക്ക് പാർശ്വഫലങ്ങളുടെ ഭീതിയില്ലാതെ ഉപയോഗിക്കാവുന്ന മാർഗമാണ് താഴെ ചേർക്കുന്നത്. കരിഞ്ചീരകം, ഗ്രാമ്പൂ, ഉള്ളിയുടെ തൊലി, കടുകെണ്ണ, കറിവേപ്പില എന്നിവയാണ് പ്രധാന ചേരുവകൾ.
തയാറാക്കേണ്ട രീതി
ഉള്ളിയുടെ തൊലി, കറിവേപ്പില, ഏഴ് മുതൽ എട്ടെണ്ണം വരെ ഗ്രാമ്പു, ഒരു സ്പൂൺ കരിഞ്ചീരകം എന്നിവ അഞ്ച് മിനിറ്റ് നേരത്തേയ്ക്ക് ചൂടാക്കിയെടുക്കുക. ശേഷം മിക്‌സിയിൽ അടിച്ച് പൗഡർ രൂപത്തിലാക്കുക. ഇതിലേയ്ക്ക് ഒരു സ്പൂൺ കടുകെണ്ണ അല്ലെങ്കിൽ കരിഞ്ചീരകത്തിന്റെ എണ്ണ ചേർത്തു കുഴയ്ക്കുക. ശേഷം തലയോട്ടിയിലും മുടിയിലും ചേർത്തുപിടിപ്പിക്കുക. ഒരു മണിക്കൂറെങ്കിലും തലയിൽ സൂക്ഷിച്ച ശേഷം നേർത്ത ഷാംപൂ ഉപയോഗിച്ച് കഴുകി മാറ്റാവുന്നതാണ്. മുടിയുടെ സ്വാഭാവികമായ നിറവും തിളക്കവും വീണ്ടെടുക്കാൻ ഏറെ സഹായകമായ ഒന്നാണ് ഈ കൂട്ട്.