നിങ്ങളുടെ കൈകൾ ഇടയ്‌ക്കിടെ വിറയ്‌ക്കാറുണ്ടോ?; അറിയാം കാരണങ്ങള്‍

  1. Home
  2. Lifestyle

നിങ്ങളുടെ കൈകൾ ഇടയ്‌ക്കിടെ വിറയ്‌ക്കാറുണ്ടോ?; അറിയാം കാരണങ്ങള്‍

Alien hand syndrome


ഇടയ്‌ക്കിടെ കൈകൾ വിറയ്‌ക്കാറുണ്ടോ? ഇടയ്‌ക്കിടെ വിറയൽ അലട്ടുന്നുണ്ടെങ്കിൽ അതു നിസ്സാരമായി തള്ളിക്കളയല്ലേ. ചിലപ്പോൾ ഏതെങ്കിലും ഗുരുതര രോഗങ്ങളുടെ മുന്നോടിയായി ശരീരം തരുന്ന ചില സൂചനകളായിരിക്കുമത്. പ്രായമായവരിൽ മാത്രമല്ല, ചെറുപ്പക്കാർക്കും ഇന്ന് പൊതുവെ കാണുന്ന ഒന്നാണ് വിറയൽ.

കൈകൾക്ക് തുടർച്ചയായി വരുന്ന വിറയൽ നിങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടോ?. മസ്തിഷ്കത്തിലെ പ്രധാന ഭാ​ഗങ്ങൾക്ക് വരുന്ന നാഡീ വ്യവസ്ഥയ്‌ക്ക് വരുന്ന ചില അപചയത്തെ തുടർന്നാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരത്തില്‍ കൈ വിറയല്‍ വരുന്നതിന് പിന്നില്‍ കണ്ടേക്കാവുന്ന കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ന് ധാരാളം പേരില്‍ കാണപ്പെടുന്ന മാനസികാരോഗ്യപ്രശ്നമായ ഉത്കണ്ഠയുടെ ഭാഗമായി കൈ വിറയല്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഉത്കണ്ഠയുള്ളവരില്‍ ഇതിന്‍റെ ഭാഗമായി ബിപികൂടാം. അതുപോലെ തന്നെ ശരീരത്തില്‍ ‘അഡ്രിനാലിൻ’ ഉത്പാദനവും കൂടാം. ഇതോടെ നെഞ്ചിടിപ്പ് കൂടുകയും പേശികളില്‍ വിറയല്‍ ബാധിക്കുകയും ചെയ്യുന്നു.

പതിവായി മദ്യപിക്കുന്നവര്‍ പെട്ടെന്ന് മദ്യപാനം നിര്‍ത്തുമ്പോഴും കൈ വിറയലുണ്ടാകാം. ഇതെന്ത് കൊണ്ടാണെന്ന് വച്ചാല്‍ എപ്പോഴും മദ്യപിക്കുന്നവരില്‍ തലച്ചോറിന്‍റെ പ്രവര്‍ത്തനം കുറയുമ്പോള്‍ ഇത് ‘ബാലൻസ്’ ചെയ്യുന്നതിന്‍റെ ഭാഗമായി തലച്ചോര്‍ നാഡീവ്യവസ്ഥയെ അല്‍പം കൂടി സജീവമാക്കുന്നതാണ്.

രക്തത്തിലെ ഷുഗര്‍നില താഴുമ്പോഴും കൈ വിറയലുണ്ടാകാം. പ്രമേഹത്തിന് ഇൻസുലിനോ മറ്റ് മരുന്നുകളോ എടുക്കുന്നവരിലാണ് ഇത് കൂടുതലായും കാണുന്നത്. തളര്‍ച്ച, വിശപ്പ്, അമിതമായ വിയര്‍ക്കല്‍ എന്നിങ്ങനെയുള്ള പ്രശ്നവും ഇതോടൊപ്പം തന്നെ കാണാം.

തൈറോയ്ഡ് ഗ്രന്ഥി തൈറോയ്ഡ് ഹോര്‍മോൺ കൂടുതലായി ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഈ അവസ്ഥയിലും കൈ വിറയല്‍ കാണാറുണ്ട്.

പ്രായാധിക്യം മൂലമാണ് അധികവും പാര്‍ക്കിൻസണ്‍സ് രോഗം ബാധിക്കുന്നത്. നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗം ചലനത്തെയും കാര്യമായി പ്രശ്നത്തിലാക്കുന്നുണ്ട്. ഇതിനാല്‍ തന്നെ ശരീരത്തില്‍ വിറയല്‍ കാണുന്നത് ഇതിന്‍റെ പ്രധാന ലക്ഷണമാണ്.