ശാരീരീക ബന്ധത്തിന് പരിധിയുണ്ടോ?: എത്ര തവണ ഒരാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം​; അറിയാം

  1. Home
  2. Lifestyle

ശാരീരീക ബന്ധത്തിന് പരിധിയുണ്ടോ?: എത്ര തവണ ഒരാൾക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം​; അറിയാം

sex


ലൈംഗിക ബന്ധം ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.വെന്നാണ് പഠനങ്ങൾ പറയുന്നത്. പലതരത്തിലുള്ള അസുഖങ്ങൾക്ക് പരിഹാരവും ലൈംഗിക ബന്ധം വഴി ലഭിക്കുന്നു.

സ്ത്രീകളിലെ സ്തനാർബുദം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് കാൻസർ സാദ്ധ്യതകൾ കുറയ്ക്കാൻ ആരോഗ്യകരമായ സെക്സിലേർപ്പെടുന്നതുവഴി സാധിക്കുന്നു. അതുകുടാതെ വിഷാദരോഗം, ഡിപ്രഷൻ എന്നിവ കുറച്ച് മാനസികാരോഗ്യം പ്രദാനം ചെയ്യാനും സെക്സ് സഹായിക്കുന്നുണ്ട്.

പ്രായപൂർത്തിയായ ഒരാൾ വർഷത്തിൽ മിനിമം 54 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യപ്രദമാണെന്നാണ് സാന്റിയാഗോ യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നത് .

ഒരു വീട്ടിൽ കഴിയുന്ന ദമ്പതികൾ വർഷത്തിൽ 51 തവണയെങ്കിലും ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഇരുവരുടെയും ലൈംഗികാരോഗ്യത്തെയും മാനസിക പിരിമുറുക്കവും കുറയ്ക്കുന്നുവെന്നാണ് ഗവേഷകർ കണ്ടെത്തി.

അതേസമയം ദമ്പതികളുടെ സംതൃപ്തിക്കനുസരിച്ചാണ് സെക്സിലേർപ്പെടുന്നതിൽ മാറ്റങ്ങൾ വരുത്തേണ്ടതെന്നും പഠനത്തിൽ പറയുന്നു.

ആഴ്ചയിൽ ഒരു ദിവസം സെക്സിലേർപ്പെടുന്നത് മാനസിക സന്തോഷം വർദ്ധിപ്പിക്കുന്നതും ആരോഗ്യപ്രദവുമാണെന്നും ജേണൽ ഓഫ് സോഷ്യൽ സൈക്കോളജിക്കൽ ആൻഡ് പേഴ്സാണിലിറ്റി സയൻസ് നടത്തിയ ഗവേഷണത്തിൽ പറയുന്നു.