രതിമൂര്‍ച്ഛ ലൈംഗീക ബന്ധത്തിലെ അനുഭൂതിയുടെ നിമിഷങ്ങളാണ്; രതിമൂര്‍ച്ഛ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

  1. Home
  2. Lifestyle

രതിമൂര്‍ച്ഛ ലൈംഗീക ബന്ധത്തിലെ അനുഭൂതിയുടെ നിമിഷങ്ങളാണ്; രതിമൂര്‍ച്ഛ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം

Sex


ലൈംഗിക സുഖാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ. ഇംഗ്ലീഷിൽ ഒർഗാസം എന്നറിയപ്പെടുന്നു. മനുഷ്യ ലൈംഗികതയുടെ 4 ഘട്ടങ്ങളിൽ അതിപ്രധാന ഭാഗമാണ് രതിമൂർച്ഛ. ലൈംഗികബന്ധത്തിലും സ്വയംഭോഗത്തിലും ഏർപ്പെടുമ്പോൾ ഇതനുഭവപ്പെടാറുണ്ട്. രതിമൂർച്ഛകൊണ്ട് ഒട്ടേറെ ആരോഗ്യ ഗുണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

രതിമൂര്‍ച്ഛ കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

1. ശരീരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ രതിമൂര്‍ച്ഛയുടെ സമയത്ത് പുറത്തു വിടും. ഇത് നാഡീവ്യൂഹ സംവിധാനത്തെ ശാന്തമാക്കുന്നതിനൊപ്പം ഉറക്ക ഹോര്‍മോണിന്‍റെ ഉൽപാദനവും വര്‍ധിപ്പിക്കും.

2. രതിമൂര്‍ച്ഛയ്‌ക്ക് ശേഷം ശരീരത്തിന് ലഭിക്കുന്ന അയവും വിശ്രമവും സമ്മര്‍ദത്തിന്‍റെ തോതു കുറയ്‌ക്കും. സമ്മര്‍ദകാരണങ്ങളായ ചിന്തകളില്‍നിന്ന് മനസ്സിനെ വ്യതിചലിപ്പിക്കാനും രതിമൂര്‍ച്ഛ സഹായിക്കും.

3. രതിമൂര്‍ച്ഛയുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന ഡോപമിന്‍ ഹോര്‍മോണ്‍ സുഖവും അഭിനിവേശവുമായി ബന്ധപ്പെട്ടിരിക്കുന്നു.

4. രതിമൂര്‍ച്ഛയുടെ സമയത്ത് ശരീരത്തില്‍ മുറുകുകയും അയയുകയും ചെയ്യുന്ന പെല്‍വിക് മേഖലയിലും ലൈംഗികാവയവങ്ങളുടെ പ്രദേശത്തുമുള്ള പേശികൾ ബലപ്പെടും. കെഗല്‍ വ്യായാമത്തിൽ വര്‍ക്ക് ഔട്ട് ചെയ്യപ്പെടുന്ന പേശികള്‍ രതിമൂര്‍ച്ഛയുടെ സമയത്തും വലിഞ്ഞു മുറുകുന്നതായി വിദഗ്ധര്‍ പറയുന്നു.

5. ലൈംഗികബന്ധത്തിനിടെ ശരീരം പുറത്തു വിടുന്ന പ്രകൃതിദത്ത വേദനസംഹാരികളായ എന്‍ഡോര്‍ഫിനുകള്‍ തലവേദന മുതല്‍ സന്ധിവാതം വരെ പലതരത്തിലുള്ള വേദനകളില്‍നിന്ന് ആശ്വാസം നല്‍കും. ആര്‍ത്തവ സമയത്തെ വേദനയില്‍നിന്നും ഇത് ആശ്വാസം നല്‍കും.

6. നിത്യവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ശുക്ലസ്ഖലനം സംഭവിച്ച് രതിമൂര്‍ച്ഛയില്‍ എത്തുകയും ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.