പുറത്ത് കൊടുംചൂടാണ്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം

  1. Home
  2. Lifestyle

പുറത്ത് കൊടുംചൂടാണ്; ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാം

temperature


കേരളം വേനൽച്ചൂടിൽ വലയുകയാണ് ശരീരം ചുട്ടുപൊള്ളുന്ന അവസ്ഥ, എത്ര വെള്ളം കുടിച്ചാലും ശമിക്കാത്ത ദാഹം, താപനില പുതിയ റെക്കോഡുകൾ തീർത്ത് മുന്നേറുമ്പോൾ ആരോഗ്യകാര്യത്തിൽ ജനങ്ങൾ ഏറെ ജാഗ്രത പുലർത്തണം.

ഈ സാഹചര്യത്തിൽ കടുത്ത ചൂടിൽ നിന്നും രക്ഷപ്പെടാനുള്ള വഴികൾ കണ്ടെത്തേണ്ടത് ശരീരം കൂളാക്കാൻ മാത്രമല്ല, ആരോഗ്യം സംരക്ഷിക്കാനും അത്യന്താപേക്ഷിതമാണ്.

ആരോഗ്യപ്രശ്നങ്ങൾ
നമ്മുടെ ശരീരം അതിമമായി ചൂടാകുമ്പോൾ, അസഹിനീയമായ ചൂട് അനുഭവപ്പെടുക മാത്രമല്ല, വളരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും അത് കാരണമാകും. താപം കൊണ്ടുള്ള തളർച്ച അഥവാ heat exhaustion എന്ന് ഈ അവസ്ഥയെ വിളിക്കാം. വിയർക്കൽ, തളർച്ച, ക്ഷീണം, ഉയർന്ന ശരീര താപനില എന്നിവയെല്ലാമാണ് ഇതിന്റെ ലക്ഷണം. അതികഠിനമായ അമിത താപം മൂലമുണ്ടാകുന്ന താപ ആഘാതത്തോട് ചേർന്നു നിൽക്കുന്ന അവസ്ഥ തന്നെയാണ് താപ ക്ഷയവും. താപ ആഘാതം മൂലം ആശയക്കുഴപ്പം, ബോധക്ഷയം, എന്തിന് മരണം വരെ സംഭവിക്കാം.

തലച്ചോറ്, ഹൃദയം പോലുള്ള ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് 36.1 ഡിഗ്രി സെൽഷ്യസിനും 37.2 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനിലയാണ് അഭികാമ്യം.

അന്തരീക്ഷ താപനില ഉയരുമ്പോൾ ശരീരം തണിപ്പിക്കാൻ ശ്രമിക്കുന്നത് ശരീരതാപനില നിയന്ത്രിക്കാനും വിയർക്കൽ പോലെ ശരീരത്തിനുള്ളിലെ താപ നിയന്ത്രണ സംവിധാനങ്ങളെ പ്രവർത്തനക്ഷമമാക്കാനും ആവശ്യമാണ്. കാരണം അമിത ചൂട് താപം കൊണ്ടുള്ള തളർച്ച, താപ ആഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കും.

താപം കൊണ്ടുള്ള തളർച്ചയുടെ ലക്ഷണങ്ങൾ
അമിത ദാഹം
പേശി വേദന
ഓക്കാനിക്കൽ
തലവേദന
അമിതമായ വിയർക്കൽ
തളർച്ച

താപ ആഘാതത്തിന്റെ ലക്ഷണങ്ങൾ
ശരീര താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോഴാണ് താപ ആഘാതം സംഭവിക്കുന്നത്. അതിന്റെ ലക്ഷണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

കടുത്ത തലവേദന
ആശയക്കുഴപ്പം
വിയർക്കൽ നിൽക്കുക
ശ്രദ്ധിക്കേണ്ടത് ആരെല്ലാം
കഠിനചൂടിൽ ശരീര താപനില നിയന്ത്രിക്കാൻ ശരീരം ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നതിനാൽ ശിശുക്കൾ, കുട്ടികൾ, പ്രായമായവർ എന്നിവരെയാണ് താപം മൂലമുള്ള തളർച്ചയും താപ ആഘാതവും ഏറ്റവുമധികം ബാധിക്കുക. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും ചില മരുന്നുകൾ കഴിക്കുന്നവർക്കും കഠിന ചൂട് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.ഹൃദ്രോഗം, പ്രമേഹം, വൃക്ക രോഗം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ കഠിനചൂട് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷ നേടുന്നതിന് വൈദ്യ സഹായം തേടേണ്ടതാണ്.

വേനൽച്ചൂടിൽ നിന്നും രക്ഷപ്പെടാൻ മാർഗ്ഗങ്ങൾ
പരമാവധി വെയിലത്തിറങ്ങാതെ വായുസഞ്ചാരമുള്ള, അകത്തളങ്ങളിൽ തന്നെ ഇരിക്കാൻ ശ്രമിക്കുകയാണ് വേനൽച്ചൂടിൽ നിന്നും രക്ഷപ്പെടാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. ഇനി ജോലി മൂലമോ മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടോ പുറത്ത് ഇറങ്ങാതിരിക്കാൻ കഴിയാത്തവരാണെങ്കിൽ ഇടയ്ക്കിടയ്ക്ക് വെയിലിൽ നിന്നും ഇടവേളകൾ എടുത്ത് അകത്തളത്തിലോ തണലത്തോ ഇരിക്കുക. അടുത്തെവിടെയെങ്കിൽ എയർ കണ്ടീഷനിംഗ് ഉള്ള പൊതു ഇടങ്ങൾ ഉണ്ടെങ്കിൽ അവിടെ പോയി വിശ്രമിക്കുക.

വീട്ടിൽ തണുപ്പ് നിലനിർത്താൻ ശ്രമിക്കുക
വീട്ടിൽ എയർ കണ്ടീഷനിംഗ് ഇല്ലെങ്കിലും ജനാലകളു കതകും അടച്ചിട്ട് സൂര്യപ്രകാശം വീട്ടിനുള്ളിലേയ്ക്ക് കടക്കുന്നത് തടഞ്ഞുനിർത്താൻ ശ്രമിക്കുക. രാത്രികാലത്ത് പുറത്ത് അന്തരീക്ഷം തണുക്കുമ്പോൾ ജനൽ തുറന്നിട്ട് തണുത്ത കാറ്റ് അകത്തേക്ക് കടന്നുവരാൻ അനുവദിക്കുക. ഓവൻ പോലെ അകത്തെ താപനില കൂട്ടുന്ന ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.

വെള്ളം 
കനത്ത ചൂടിൽ ശരീരത്തിലെ ജലാംശം എളുപ്പം നഷ്ടപ്പടാം. അത് നിർജലീകരണത്തിന് കാരണമാകും. ഇടയ്ക്കിടെ വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം പൂർണ്ണമായും നഷ്ടപ്പെടാൻ ശ്രദ്ധിക്കുകയാണ് ഇതിനുള്ള പോംവഴി. എവിടെ പോയാലും വെള്ളം കൊണ്ടുനടക്കാൻ ശ്രദ്ധിക്കുക. ആവശ്യത്തിന് വെള്ളവും പഴച്ചാറുകളും കുടിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശം പെട്ടെന്ന് നഷ്ടപ്പെടാതിരിക്കും. ദാഹിക്കുന്നില്ലെങ്കിൽ കൂടിയും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക.

ശരീരത്തിന് തണുപ്പ് നൽകുക
ചൂട് അസഹിനീയമായി തോന്നിയാൽ എസി ഇട്ട് ശരീരം തണുപ്പിക്കുകയോ ഐസ് കൊണ്ട് ശരീരത്തിൽ ഒപ്പുകയോ ചെയ്യാം. ഐസ് ഉപയോഗിക്കുമ്പോൾ നേരിട്ട് ഐസ് ശരീരത്തിൽ വെക്കാതെ, ഒരു തുണിയിൽ പൊതിഞ്ഞ് കഴുത്ത്, കൈ പോലുള്ള സ്ഥലങ്ങളിൽ വെക്കുക.

അയഞ്ഞ വസ്ത്രങ്ങൾ 
വേനൽക്കാലത്ത് അയഞ്ഞ, ഭാരം കുറഞ്ഞ, ഇളം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുക. വെള്ളയും ഇളം നിറങ്ങളും സൂര്യപ്രകാശം പ്രതിഫലിപ്പിക്കും. അതേസമയം കടുംനിറങ്ങൾ ചൂട് ആഗിരണം ചെയ്യും. പുറത്തുപോകുമ്പോൾ വസ്ത്രങ്ങളുടെ സംരക്ഷണം ഇല്ലാത്ത ശരീര ഭാഗങ്ങളിൽ സൺസ്‌ക്രീൻ പുരട്ടുക.