ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ 'അംബാനി ലഡു'; 15 മിനിറ്റില്‍ തയ്യാര്‍!

  1. Home
  2. Lifestyle

ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായ ആ 'അംബാനി ലഡു'; 15 മിനിറ്റില്‍ തയ്യാര്‍!

AMBANI LADU



അംബാനി കുടുംബം പൊതുവേ ഭക്ഷണ കാര്യത്തില്‍ ലളിതവും ആരോഗ്യകരവുമായ ശീലങ്ങള്‍ക്ക് പേരുകേട്ടവരാണ്. ആനന്ദ് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹത്തിന് ഹോം സ്‌റ്റെല്‍ ദോശ മുതല്‍ ദാലും ചോറും വരെ അടങ്ങിയ ഭക്ഷണം ഉണ്ടായിരുന്ന വിശേഷങ്ങളൊക്കെ നമ്മള്‍ കേട്ടതാണ്. അത്തരത്തില്‍ അംബാനി കുടുംബത്തിന്റെ പ്രിയപ്പെട്ട ഒരു മധുര പലഹാരമാണ് 'എലൈറ്റ് ' അംബാനി ലഡു.

ലളിതവും ആഡംബര പൂര്‍ണ്ണവുമായ ചേരുവകള്‍ കൊണ്ട് നിറഞ്ഞ വിഭവമാണ് ഈ അംബാനി ലഡു. അംബാനി കുടുംബത്തിലെ പുത്രനായ ആനന്ദ് അംബാനിയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവവുമാണ് ഇത്. മധുര പലഹാരത്തിന്റെ കാര്യത്തില്‍പ്പോലും ആരോഗ്യബോധമുളള ആളാണ് ആനന്ദ്. പഞ്ചസാര രഹിതവും എന്നാല്‍ ചേരുവകള്‍കൊണ്ട് സമ്പന്നവുമായ ഒരു ലഡുവാണിത്.

ഇത് തയ്യാറാക്കാനായി ബദാം, കശുവണ്ടി എന്നിവ  ആദ്യം മിതമായ ചൂടിൽ വറുത്തെടുക്കുക. ശേഷം പിസ്ത കൂടി ചേർത്ത് വീണ്ടും 2-3 മിനിറ്റ് ഫ്രൈ ചെയ്യുക. ബദാം ഇളം ഗോൾഡൻ നിറമാകുമ്പോൾ തീ ഓഫ് ചെയ്യാം. ഇനി ഈന്തപ്പഴം, ഉണങ്ങിയ ആപ്രിക്കോട്ട്, അത്തിപ്പഴം എന്നിവ ഒരു ചൂടുള്ള ചട്ടിയിലിട്ട് വറുക്കുക. ഇനി മേല്‍പ്പറഞ്ഞ എല്ലാ ചേരുവകളും തണുത്തുകഴിഞ്ഞാല്‍ ഇവയെല്ലാം കൂടി മിക്സിലിട്ട് ചതച്ചെടുക്കുക. ഇനി ഈ മിശ്രിതം ലഡ്ഡുവിന്‍റെ അളവില്‍ ഉരുട്ടിയെടുക്കുക. ഇതോടെ ഹെല്‍ത്തി ലഡ്ഡു റെഡി.