ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാം; ഇതാ ചില വഴികൾ

  1. Home
  2. Lifestyle

ലൈംഗികശക്തി വര്‍ദ്ധിപ്പിക്കാം; ഇതാ ചില വഴികൾ

SEX


ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാനായി വിദേശനിര്‍മ്മിതമായ ഒരുപാട് മരുന്നുകൾ വിപണിയിൽ നമ്മൾ കാണാറുണ്ട്. എന്നാല്‍ ഇത്തരം വിലകൂടിയ വസ്‌തുക്കളെക്കാള്‍ നമ്മുടെ നാട്ടില്‍ സുലഭമായ ഉലുവ ഗുണം ചെയ്യും എന്നാണ്‌ പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്‌.

ആയുര്‍വേദ മരുന്നായും, സുഗന്ധവ്യഞ്‌ജനമായുമെല്ലാം നാം ഉപയോഗിക്കുന്ന ഉലുവയ്‌ക്ക് നിരവധി ഗുണങ്ങളുണ്ട്. ഉലുവയില്‍ അടങ്ങിയിട്ടുള്ള ‘സാപനിന്‍സ്‌ (Saponins)’ എന്ന പദാര്‍ത്ഥം പുരുഷലൈംഗിക ഹോര്‍മോണ്‍ ആയ ടെസ്റ്റോസ്‌റ്റിറോണിനെ പോഷിപ്പിക്കുന്നുവെന്നാണ് പഠനത്തിൽ തെളിഞ്ഞത്. ഉലുവ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലൈംഗികശക്തി കൂട്ടാനുള്ള ഒരു മരുന്നിന്റെയും സഹായം വേണ്ടിവരില്ല.

മാതളം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. ധാരാളം പോഷക​ഗുണങ്ങൾ മാതളത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ദിവസവും ഒരു ​ഗ്ലാസ് മാതളം ജ്യൂസ് കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് അകറ്റാനും മികച്ചതാണ്.

എന്നാൽ മാതളനാരങ്ങയ്‌ക്ക് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർദ്ധിപ്പിക്കാനും കഴിയുമെന്നും അടുത്തിടെ നടത്തിൽ പഠനത്തിൽ പറയുന്നു. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതാണ് സെക്‌സ് ഡ്രൈവ് കുറയാനുള്ള മെഡിക്കൽ കാരണങ്ങളിലൊന്ന്. എഡിൻബർഗിലെ ക്വീൻ മാർഗരറ്റ് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിക്കുന്നതായി കണ്ടെത്തി. 21 നും 64 നും ഇടയിൽ പ്രായമുള്ള 58 പുരുഷന്മാരിലാണ് പഠനം നടത്തിയത്. സ്ത്രീകൾ പതിവായി മാതളനാരങ്ങ ജ്യൂസ് കഴിക്കുന്നത് എല്ലുകളും പേശികളും ശക്തിപ്പെടുത്തുന്നതിനൊപ്പം സെക്‌സ് ഡ്രൈവ് ഗണ്യമായി വർദ്ധിപ്പിക്കുന്നു.