കിടിലന്‍ വാനില കേക്ക് മുട്ടയില്ലാതെ തയ്യാറാക്കാം

വളരെ എളുപ്പത്തില്‍ കുറച്ച് ചേരുവകള്‍ മാത്രം ഉപയോഗിച്ച് സ്വാദിഷ്ടമായ കേക്ക് തയ്യാറാക്കാം. മുട്ടയില്ലാതെ തയ്യാറാക്കുന്നതിനാല്‍ സസ്യാഹാരം പിന്തുടരുന്നവര്‍ക്കും കഴിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- മൈദ -ഒരു കപ്പ്
- ബേക്കിങ് പൗഡര്‍ -ഒരു ടീസ്പൂണ്‍
- കാസ്റ്റര്‍ ഷുഗര്‍ -കാല്‍കപ്പ്
- ബട്ടര്‍ -കാല്‍കപ്പ്
- പാല്‍ -ഒരു കപ്പ്
- വാനില എസ്സന്‍സ് -ഒരു ടീസ്പൂണ്‍
- വിനാഗിരി -ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മൈദപ്പൊടി അരിപ്പയിലിട്ട് നന്നായി അരിച്ചെടുക്കണം. മറ്റൊരു പാത്രമെടുത്ത് അതിലേക്ക് ബട്ടറും കസ്റ്റര്‍ ഷുഗറും ചേര്‍ക്കുക. ഇവ നന്നായി കൂട്ടിയോജിപ്പിക്കുക. ഇതിലേക്ക് മൈദപ്പൊടി കൂടി ചേര്‍ത്ത് നന്നായി കുഴച്ച് എടുക്കുക. ഇതിലേക്ക് അര കപ്പ് പാല് കൂടി ചേര്‍ത്ത് വീണ്ടും നന്നായി മിക്‌സ് ചെയ്യുക. ഈ കൂട്ടിലേക്ക് വാനില എസ്സന്‍സ് ചേര്‍ക്കുക. ബാക്കിയുള്ള പാലും വിനാഗിരിയും കൂടി ചേര്‍ത്ത് വീണ്ടും നന്നായി മിക്‌സ് ചെയ്യുക. ഈ മാവ് ഒരു പാത്രത്തിലേക്ക് മാറ്റി 180 ഡിഗ്രി സെല്‍ഷ്യസില്‍ 20 മിനിറ്റ് നേരം ബേക്ക് ചെയ്‌തെടുക്കുക. മുട്ട ചേര്‍ക്കാതെയുള്ള വാനില കേക്ക് തയ്യാര്‍.