വയറിളക്കം മാറ്റാം; പെട്ടെന്ന് വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇതാ

  1. Home
  2. Lifestyle

വയറിളക്കം മാറ്റാം; പെട്ടെന്ന് വീട്ടിൽ ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ഇതാ

toilet


ചിലപ്പോൾ കഴിക്കുന്ന ആഹാരം ശരിയല്ലെങ്കിൽ നമ്മളുടെ ദഹന വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കാറുണ്ട്. ചിലർക്ക് ഇത് മൂലം വറിളക്കം വരാറുണ്ട്. ചിലർക്ക് ഛർദ്ദി ആയിരിക്കും ഉണ്ടാകുന്നത്. ചിലർക്ക് വയറുവേദന എന്നിവയും കാണാം. അല്ലെങ്കിൽ ചിലപ്പോൾ പനി, നല്ലപോലെ കഫക്കെട്ട് എന്നിവ ഉണ്ടാകുമ്പോഴും വയറിളക്കം ഉണ്ടായെന്ന് വരാം. ഇത്തരത്തിൽ വയറിളക്കം ഉണ്ടായാൽ പച്ചവള്ളം കുടിക്കുമ്പോൾ പോലും വയറ്റിൽ നിന്നും പോയേക്കാം. ഇത്തരത്തിൽ വയറിളക്കം പിടിപെടുമ്പോൾ നമ്മൾക്ക് വീട്ടിൽ തന്നെ പെട്ടെന്ന് ചെയ്യാൻ സാധിക്കുന്ന കുറച്ച് കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

ആരോഗ്യ പ്രശ്നങ്ങൾ
വയറിളക്കം അത്ര നിസ്സാരമായൊരു ആരോഗ്യ പ്രശ്നമല്ല. ഇത് വന്നാലും പല ബുദ്ധിമുട്ടുകൾ ആ വ്യക്തിയിൽ നമ്മൾക്ക് കാണാൻ സാധിക്കും. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നിർജലീകരണം. ഇത് മാത്രമല്ല, നല്ലപോലെ തളർച്ച തോന്നുകയും ദാഹം അമിതമായി തോന്നുകയും, പോഷകക്കുറവ് അനുഭവപ്പെടുകയും ചെയ്യും. ഈ രോഗിയെ കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ മരണത്തിലേയ്ക്ക വരെ പോയെന്നും വരാം.

സാധാരണ വയറ്റിളക്കമെല്ലാം ചില വീട്ടു വൈദ്യങ്ങളാൽ തന്നെ നമുക്ക് പിടിച്ച് നിർത്താൻ സാധിക്കുന്നതാണ്. എന്നാൽ, ഇതൊന്നും തന്നെ ഫലപ്രദമായില്ലെങഅകിൽ ഉടനെ ഒരു ഡോക്ടറെ കാണിക്കുന്നതാണ് നല്ലത്.

ജാതിക്ക അരച്ച് നൽകാം
കുട്ടികളിലും മുതിർന്നവരിലും കണ്ട് വരുന്ന സാധാരണ വയറിളക്കം മാറ്റി എടുക്കാൻ നിങ്ങൾക്ക് ജാതിക്കയുടെ കുരു ഉപയോഗിക്കാവുന്നതാണ്. ജാതിക്കയുടെ കുരു ചുട്ടെടുത്ത് അത് അരച്ച് തേനിൽ ചേർത്തോ, അല്ലെങ്കിൽ ചെറുചൂടുവെള്ളത്തിൽ ചാലിച്ച് രണ്ട് നേരം കൊടുത്താൽ വയറ്റിളക്കമെല്ലാം പമ്പകടക്കും.

ജാതിക്ക വയറിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജാതിയുടെ കുരു മാത്രമല്ല, പത്രി, അതുപോലെ, ഇല എന്നിവയിലെല്ലാം തന്നെ നല്ല ഔഷധ ഗുണങ്ങളാണ് ഉള്ളത്. അതിനാൽ തന്നെ, ഇത് ദഹനം കൃത്യമായി നടക്കുന്നതിനും വയർ ക്ലീൻ ആക്കി എടുക്കുന്നതിനും സഹായിക്കുന്നു എന്ന് പറയാം.

നാരങ്ങാനീരും ഉപ്പും
വയറിളക്കം നിർത്താൻ പല വീടുകളിലും ഉപയോഗിക്കുന്ന മറ്റൊരു മാർഗ്ഗമാണ് ചെറുനാരങ്ങളുടെ നീര് എടുത്ത് അതിൽ കുറച്ച് മാത്രം വെള്ളം ചേർത്ത് അതിൽ നല്ലപോലെ കല്ലുപ്പ് ഇട്ട് ഒറ്റവലിക്ക് കുടിപ്പിക്കുന്നത്. ഇത്തരത്തിൽ കുടിച്ചാൽ വയറ്റിളക്കം വളരെ പെട്ടെന്ന് തന്നെ നിർത്താൻ സാധിക്കുന്നതാണ്.

ഇത് നല്ലപോലെ ദഹനം നടക്കുന്നതിനും വയറ്റിലെ അസ്വസ്ഥതകൾ മാറ്റി എടുക്കുന്നതിനും സഹായിക്കുന്നുണ്ട്. ആദ്യം കുടിക്കാൻ കുറച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുമെങ്കിലും ഇത് കുടിച്ചാൽ വേഗത്തിൽ തന്നെ ഫലം ലഭിക്കുന്നതാണ്.

ലസ്സി
വീട്ടിൽ നല്ല കട്ട തൈര് ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ലസ്സി. നല്ല കട്ട തൈര് എടുക്കുക. ഇതിലേയ്ക്ക് പഞ്ചസ്സാര ചേർത്ത് നന്നായി മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത്തരത്തിൽ തയ്യാറാക്കി കഴിക്കുന്നത് വയറ്റിളക്കം നിലർത്താൻ സഹായിക്കുന്നുണ്ട്.

ലസ്സി തയ്യാറാക്കുന്നത് തൈര് ഉപയോഗിച്ച് ആയതിനാൽ തന്നെ ഇത് ആമാശയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് നല്ലതാണ്. ദഹന പ്രശ്നങ്ങൾ വഗേത്തിൽ പരിഹരിക്കുന്നതിനും തൈര് സഹായിക്കുന്നുണ്ട്.

നേന്ത്രപ്പഴം
വീട്ടിൽ നേന്ത്രപ്പഴം ഉണ്ടെങ്കിൽ വയറ നിർത്താൻ ഏറ്റവും നല്ലത് ഇതാണ്. സാധാരണ ചെറുപഴത്തിൽ നിന്നും വ്യത്യസ്തമാണ് നേന്ത്രപ്പഴം. ഇത് കഴിച്ചാൽ വയറ്റിൽ നിന്നും പോകാൻ പലർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കാണാം. നേന്ത്രപ്പഴത്തിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ദഹന പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ സഹായിക്കുന്നുണ്ട്.

സാധാരണ നമ്മൾ ചെറുപഴം കഴിക്കുമ്പോൾ ഇത് ശരീരത്തിന് നല്ല തണുപ്പും അതുപോലെ, വയറ്റിൽ നിന്നും വേഗത്തിൽ പോകാൻ സഹായിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ, നേന്ത്രപ്പഴം നമ്മളുടെ കുടലിലെ വെള്ളത്തിന്റെ അംശവും അതുപോലെ, ഉപ്പും വലിച്ചെടുക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇത് മലത്തെ കട്ടിയാക്കാൻ സഹായിക്കുന്നു.

ആഹാരത്തിൽ ശ്രദ്ധിക്കാം
വയറിളക്കം വരുമ്പോൾ അമിതമായി നാരുകൾ അടങ്ങിയ ആഹാരങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. നാരുകൾ അടങ്ങിയ ആഹാരം കഴിച്ചാൽ ഇത് വയറ്റിളക്കം കൂട്ടുന്നതിന് ഒരു കാരണമാകുന്നു. അതുപോലെ, തന്നെകുറേ ഒറ്റയടിക്ക് കുറേ വെള്ളം കുടിച്ചാലും ഇത് വയറ്റിളക്കം കൂടുന്നതിലേയ്ക്ക് നയിക്കുന്നു. ഒരോ ഗ്ലാസ്സ് വീതം ഇടവിട്ട് ഇടവിട്ട് കുടിക്കുന്നത് നിർജലീകരണം കുറയ്ക്കാൻ സഹായിക്കും.

വയറിളക്കം പിടിച്ചിരിക്കുന്ന സമയത്ത് അമിതമായി ആഹാരം കഴിക്കുന്നത് നല്ലതല്ല. ആത്യാവശ്യം ഉപ്പുള്ളതും അതുപോലെ. ലഘു ആഹാരങ്ങൾ കഴിക്കുന്നതായിരിക്കും ഈ സമയത്ത് വയറിന്റെ ആരോഗ്യത്തിന് കൂടുതൽ നല്ലത്. അതുപോലെ, പൊട്ടാസ്യം അടങ്ങിയ പഴം, ഉരുളക്കിഴങ്ങ്, പഴം പച്ചക്കറികൾ എന്നിവയും കഴിക്കുന്നത് നല്ലതാണ്.