വാലൻന്റൈൻസ് ദിനത്തിൽ വീട്ടിലുണ്ടാക്കിയ ചോക്ലേറ്റ് ഗിഫ്റ്റ് നൽകാം; ഈസി റെസിപ്പി
ഫെബ്രുവരി 14 വാലൻന്റൈൻസ് ദിനത്തിൽ ഗിഫ്റ്റ് നൽകാൻ കൂടുതൽ ആൾക്കാരും തെരഞ്ഞെടുക്കുന്നത് ചോക്ലേറ്റ് തന്നെയാണ്. പ്രണയദിനത്തിൽ ഒരു വെറൈറ്റിക്ക് വേണ്ടി കടയിൽ നിന്നൊക്കെ വാങ്ങാതെ വീട്ടിൽ തന്നെ ഉണ്ടാക്കിയ രുചികരമായ ചോക്ലേറ്റ് ഗിഫ്റ്റ് നൽകിയാലോ? കുറഞ്ഞ ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ ചോക്ലേറ്റ് ഉണ്ടാക്കാം.
ഇതിനായി കൊക്കോ പൗഡർ-2 കപ്പ്, മൈദ- 1/4 ടീസ്പൂൺ,വെളളം -ഒരു കപ്പ്,ബട്ടർ - 3/4 കപ്പ്,പാൽ - 2/3, പൊടിച്ച പഞ്ചസാര - ആവശ്യത്തിന് എന്നിവ എടുക്കണം.
കൊക്കോ പൗഡർ, പഞ്ചസാര എന്നിവ ബട്ടർ ചേർത്ത് കുഴച്ച് വയ്ക്കുക. അതിനു ശേഷം ഒരു പാനിൽ വെള്ളമൊഴിച്ച് ചൂടാക്കുക. തയ്യാറാക്കി വെച്ച കൊക്കോ മിശ്രിതം ഒരു പാത്രത്തിലാക്കി വെള്ളത്തിലിറക്കി വെച്ച് ചെറുതീയിൽ ചൂടാക്കുക.
ചൂടാക്കിയ മിശ്രിതം വീണ്ടും മിക്‌സിയിൽ അടിച്ചെടുത്തതിനു ശേഷം . പിന്നീട് പാൽ ,മൈദ, പഞ്ചസാര തുടങ്ങിയവ ചേർത്ത് വീണ്ടും ഇളക്കിയെടുക്കണം. അതിനു ശേഷം ഫ്രീസറിൽ വച്ച് തണുത്തതിനു ശേഷം ഉപയോഗിക്കാം.