കെമിക്കലുകൾ അടങ്ങിയ ലിപ് ബാം ഇനി വേണ്ട; പ്രകൃതിദത്ത ലിപ് ബാമുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?

  1. Home
  2. Lifestyle

കെമിക്കലുകൾ അടങ്ങിയ ലിപ് ബാം ഇനി വേണ്ട; പ്രകൃതിദത്ത ലിപ് ബാമുകൾ വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ?

LIPS


മുഖ സൗന്ദര്യത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകമാണ് ചുണ്ടുകൾ. വേണ്ട വിധത്തിൽ ചുണ്ടുകൾ സംരക്ഷിച്ചില്ലെങ്കിൽ നിറം പോകാനും മൃദുത്വം നഷ്ടപ്പെടാനും വരണ്ട് പൊട്ടാനും എല്ലാത്തിനും കാരണമാകും.

എന്നാൽ കെമിക്കലുകൾ അടങ്ങിയ ലിപ് ബാം ഉപയോഗിക്കുന്നത് ചുണ്ടുകൾ വരണ്ട് പൊട്ടുന്നതിന് കൂടുതൽ സങ്കീർണമാക്കും. ചുണ്ടുകളുടെ ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ചില ലിപ് ബാമുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ബീറ്റ്റൂട്ട് ലിപ് ബാം

ചുണ്ടുകള്‍ക്ക് ഏറ്റവും നല്ല ബ്ലീച്ചിങ് ഇഫക്ട് നല്‍കാനും ഹൈഡ്രെട്ട് ചെയ്യാനും സഹായിക്കുന്നതാണ് ബീറ്റ്റൂട്ട് ലിപ് ബാം. രണ്ട് പീസ് ബീറ്റ്റൂട്ട് പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കാം. ശേഷം, ഇതിലേക്ക് അര ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും ഒരു ടേബിള്‍സ്പൂണ്‍ വാസലീനും രണ്ട് വൈറ്റമിന്‍ ഇ കാപ്സ്യൂളും ചേർത്ത് യോജിപ്പിച്ചാല്‍ ബീറ്റ്റൂട്ട് ലിപ് ബാം തയ്യാർ.

നേരിട്ടും ബീറ്റ്റൂട്ട് ചുണ്ടിൽ പുരട്ടാം. ചെറിയൊരു കഷ്ണം ബീറ്റ്റൂട്ട് എടുത്ത് ഫ്രിഡ്ജിൽ വച്ച് 20 മിനിറ്റ് വരെ തണുപ്പിക്കുക. പിന്നീട് ഇത് ചുണ്ടിൽ പുരട്ടി അൽപ നേരം മസാജ് ചെയ്യാവുന്നതാണ്.

റോസ് ലിപ് ബാം

റോസാപ്പൂ ഇതളുകൾ ആകിയതിലേക്ക് അല്പം ബീറ്റ്റൂട്ട് പേസ്റ്റ് ചേർക്കാം. ആവശ്യമുള്ളപ്പോള്‍ രണ്ട് തുള്ളി പാലും നാല് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയും അല്പം ഷിയാബട്ടറും രണ്ട് തുള്ളി റോസ് എസന്‍ഷ്യല്‍ ഓയിലും മിക്സ് ചെയ്ത് ഉപയോഗിക്കാം.

ബദാം ലിപ് ബാം

ബദാം കുതിർത്ത് നന്നായി അരച്ചെടുത്ത ശേഷം ചെറിയ ടിന്നില്‍ സൂക്ഷിക്കാം. ഇതിലേക്ക് പാല്‍ ചേർത്ത് യോജിപ്പിച്ച് ചുണ്ടില്‍ പുരട്ടാവുന്നതാണ്. ഇത് ചുണ്ടിലെ നിർജ്ജീവ കോശങ്ങള്‍ ഇല്ലാതാക്കാനും വൈറ്റമിന്‍ ഇ, ചുണ്ടിന്റെ കറുപ്പ് നിറം അകറ്റാനും സഹായിക്കും