വീട്ടിലുണ്ടാക്കാം അടിപൊളി വെജിറ്റേറിയൻ മയോണൈസ്; മുട്ട വേണ്ട

  1. Home
  2. Lifestyle

വീട്ടിലുണ്ടാക്കാം അടിപൊളി വെജിറ്റേറിയൻ മയോണൈസ്; മുട്ട വേണ്ട

MAYO


രുചികരവും ആരോഗ്യകരവുമായ മയോണൈസ് വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്. മുട്ട ചേർക്കാതെ തന്നെ നല്ല ക്രീമിയായി ഇത് ഉണ്ടാക്കിയെടുക്കാം. സസ്യാഹാരികൾക്കും ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കുമെല്ലാം പരീക്ഷിക്കാവുന്ന ഒരു അടിപൊളി വിഭവമാണിത്. 

മുട്ടയില്ലാതെ മയോണൈസ് ഉണ്ടാക്കുന്ന വിധം

ചേരുവകൾ
½ കപ്പ് പാൽ
½ കപ്പ് എണ്ണ
½ ടീസ്പൂൺ കടുക് പൊടി
¼ ടീസ്പൂൺ കുരുമുളക് പൊടി
½ ടീസ്പൂൺ പഞ്ചസാര
½ ടീസ്പൂൺ ഉപ്പ് 

തയാറാക്കുന്ന വിധം
ഒരു ചെറിയ മിക്‌സിയിൽ, മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ എടുത്ത് നന്നായി അടിച്ചെടുക്കുക. ഇത് ഒരു പത്തു തവണ പൾസ് ചെയ്യുമ്പോൾ മിശ്രിതം കട്ടിയാകും. ഇതിലേക്ക്  2 ടീസ്പൂൺ എണ്ണ, 1 ടീസ്പൂൺ വിനാഗിരി എന്നിവ ചേർക്കുക, 10 തവണ കൂടി പൾസ് ചെയ്യുക. ആവശ്യമായത്രയും കട്ടിയിൽ മയോണൈസ് കിട്ടുന്നത് വരെ എണ്ണയും വിനാഗിരിയും ചേർത്ത് പൾസ് ചെയ്‌തെടുക്കാവുന്നതാണ്.

ഈ മയോണൈസ് അതേപടി ഉപയോഗിക്കുന്നതിനു പകരം, മറ്റു ചേരുവകൾ കൂടി ചേർത്ത്, രുചികരവും ആരോഗ്യകരവുമാക്കി മാറ്റാം. അതിനായി ഒരു ബ്ലെൻഡറിൽ, 3 ടീസ്പൂൺ മല്ലിയില, 3 ടീസ്പൂൺ പുതിന, 1 ഇഞ്ച് ഇഞ്ചി, 1 മുളക് എന്നിവ ആവശ്യാനുസരണം വെള്ളം ചേർത്ത് അടിച്ചെടുക്കുക. ഈ മിശ്രിതത്തിൻറെ രണ്ടു ടേബിൾസ്പൂൺ എടുത്ത് നേരത്തെ തയ്യാറാക്കിയ മയോണൈസിൻറെ മൂന്നു ടേബിൾസ്പൂണുമായി കലർത്തി ഉപയോഗിക്കാവുന്നതാണ്.