ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഷാർജ വീട്ടിൽ ഉണ്ടാക്കിയാലോ ?

  1. Home
  2. Lifestyle

ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഷാർജ വീട്ടിൽ ഉണ്ടാക്കിയാലോ ?

sharja


വീട്ടിൽ തന്നെ ഇനി ബേക്കറിയിൽ കിട്ടുന്ന അതേ രുചിയിൽ ഷാർജ  തയ്യാറാക്കാം. വെറും 10 മിനിറ്റിൽ പണികഴിയും. 


ആവശ്യമായ ചേരുവകള്‍

പാല്‍ - 2 കപ്പ് (ഫ്രീസറില്‍ വച്ച്‌ കട്ടിയാക്കിയത്)

ഞാലിപ്പൂവന്‍ പഴം - 3 എണ്ണം ( ചെറിയ കഷ്ണം ആക്കിയത്)

പഞ്ചസാര - 3 ടേബിള്‍ സ്പൂണ്‍

ബൂസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍

കശുവണ്ടി - 7-8 എണ്ണം

അലങ്കരിക്കാന്‍

ഐസ് ക്രീം

കശുവണ്ടി

ബൂസ്റ്റ്

ചെറി

തയ്യാറാക്കുന്ന വിധം

പഴം, പാല്‍, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ഒരു മിക്‌സിയുടെ ജ്യൂസറില്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക. ഇത് വിളമ്പുന്നതിനുള്ള  ഗ്ലാസിലേക്കു പകർത്തിയ ശേഷം ഐസ്‌ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ ഉപയോഗിച്ച്‌ അലങ്കരിക്കാം