തേൻ ഇങ്ങനെ കഴിക്കരുത്, വിഷമാകാം; ഇവയൊന്ന് അറിഞ്ഞിരിക്കൂ

  1. Home
  2. Lifestyle

തേൻ ഇങ്ങനെ കഴിക്കരുത്, വിഷമാകാം; ഇവയൊന്ന് അറിഞ്ഞിരിക്കൂ

honey


ഏറെ പോഷകങ്ങൾ അടങ്ങിയ തേൻ പല തരത്തിലും ആരോഗ്യത്തിന് നല്ലതലാണ്. ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ ഒന്നാണിത്. എന്നാൽ തേൻ നല്ല ഗുണങ്ങൾ നൽകുവാൻ കഴിയ്ക്കുന്ന രീതിയും ഏറെ പ്രധാനമാണ്. ചില രീതിയിൽ തേൻ കുടിച്ചാൽ അത് വിഷഗുണമാണ് നൽകുന്നത്.

തടി കുറയ്ക്കാൻ 
നാം പൊതുവേ തേൻ വാങ്ങി ഉപയോഗിയ്ക്കാറുണ്ട്. തേൻ എന്ന് പറഞ്ഞാണ് വാങ്ങുക. എന്നാൽ ചെറുതേനാണ് തേനിന്റെ ഗുണം പൂർണമായി നൽകുന്ന ഒന്ന്. പുഷ്പങ്ങളിൽ നിന്നു മാത്രമേ ചെറുതേൻ ഉണ്ടാക്കുന്ന തേനീച്ച തേൻ സ്വീകരിക്കാറുള്ളൂ. പൂക്കൾക്കുള്ളിൽ അമോമാറ്റിക് മെഡിസിനൽ എന്നു പറയുന്ന വസ്തുവണ്ട്. തേനീച്ച തേൻ വലിച്ചെടുക്കുമ്പോൾ ഇതും വലിച്ചെടുക്കുന്നു. തേനായി മാറുമ്പോൾ ഈ മരുന്നും തേനിൽ അലിയുന്നു. ഏറെ ഗുണങ്ങളുള്ള ഇത് തടി കുറയ്ക്കാൻ സഹായിക്കുന്ന നല്ലൊരു മരുന്നു കൂടിയാണ്.

ചെറുചൂടുവെളളത്തിൽ 
തേൻ ചെറുചൂടുവെളളത്തിൽ കലർത്തി കുടിയ്ക്കുന്ന രീതി പലർക്കുമുണ്ട്. ഇത് തടി കുറയ്ക്കാൻ സഹായിക്കും എന്നാണ് ഇതിന് കാരണമായി പറയുക. എന്നാൽ പലരും തിളയ്ക്കുന്ന വെള്ളത്തിൽ തേൻ ചേർത്ത് പിന്നീടിത് ആറുമ്പോൾ ചെറുചൂടോടെ കുടിയ്ക്കുകയാണ് ചെയ്യുന്നത്. തേൻ തിളയ്ക്കുന്ന വെള്ളത്തിലോ നല്ല ചൂടുള്ള വെള്ളത്തിലോ ഒഴിച്ചാൽ ഇത് വിഷഗുണമാണ് നൽകുന്നത്. ഇതിനാൽ തേൻ വിഭവങ്ങൾ പാകം ചെയ്യുമ്പോഴോ അല്ലെങ്കിൽ നല്ല ചൂടുവെള്ളത്തിലോ ഒഴിച്ച് കഴിയ്ക്കരുത്.

തേൻ അതിന്റേതായ ആ ടെംപറേച്ചറിൽ തന്നെ കഴിയ്ക്കുന്നതാണ് ഏററവും നല്ലത്. ഇത് വെള്ളത്തിലോപാലിലോ നാരങ്ങാവെള്ളത്തിലോ ചേർത്ത് കഴിയ്ക്കുന്നുവെങ്കിൽ ഇതിന്റെ ചൂട് ആറിയ ശേഷം മാത്രം ചേർത്ത് കഴിയ്ക്കുക. യാതൊരു കാരണവശാലും നല്ല ചൂടുള്ളതിൽ ചേർത്ത് കഴിയ്ക്കരുത്.

രക്തത്തിലെ ഗ്ലൂക്കോസ്
തേൻ മിതമായി കഴിച്ചാൽ ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാൻ സഹായിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകളും ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഇൻഫെകഷനുകൾ മാറാൻ നല്ലതാണ്. മുറിവുകൾ പെട്ടെന്നുണക്കാൻ ഇത് സഹായിക്കുന്നു. തടി കുറയ്ക്കാനും വയറിന്റെ ആരോഗ്യത്തിനും തേൻ ഏറെ ഗുണകരമാണ്.