ദിവസവും മുടി കഴുകാറുണ്ടോ?; എന്നാൽ ഒന്ന് ശ്രദ്ധിക്കുക, ദോഷമാണ്

  1. Home
  2. Lifestyle

ദിവസവും മുടി കഴുകാറുണ്ടോ?; എന്നാൽ ഒന്ന് ശ്രദ്ധിക്കുക, ദോഷമാണ്

bath


ദിവസവും തല മുടി കഴുകുന്നത് ശരിയാണോയെന്നത് ഒരു പ്രധാന സംശയമാണ്. മലയാളികൾ പൊതുവേ എന്നും തല മുടി കഴുകാറുണ്ട്. ചിലർ രണ്ട് ദിവസം കൂടുമ്പോൾ അല്ലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം അങ്ങനെയാണ് മുടി കഴുകുന്നത്. ഇപ്പോഴും പലർക്കും ഇത് ഒരു സംശയമായി നിലനിൽക്കുന്നുണ്ട്. 

എത്രനാൾ കൂടുമ്പോഴാണ് മുടി കഴുകേണ്ടതെന്ന് നോക്കാം. ദിവസവും മുടി കഴുകുന്നത് മുടിയിലെ സ്വാഭാവിക എണ്ണ നീക്കം ചെയ്യുകയും മുടി വരണ്ട് പോകുന്നതിനും കേടുപാടുകൾക്കും കാരണമാകുകയും ചെയ്യുന്നു. എന്നാൽ മുടിയിൽ പൊടിയും അഴുക്കും പറ്റുന്ന രീതിയിൽ ജോലി ചെയ്യുന്നവർ ദിവസവും മുടി കഴുകേണ്ടതാണ്. 

എന്നാൽ അങ്ങനെ അമിതമായി പൊടിയും അഴുക്കും മുടിയിൽ ഇല്ലാത്തവർ ദിവസവും മുടി കഴുകുന്നത് ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുന്നത്. രണ്ട് ദിവസത്തിൽ ഒരിക്കൽ മുടി കഴുകുന്നത് വളരെ നല്ലതാണ്. ഇത് ശുചിത്വം നിലനിർത്തുന്നതിനും മുടിയുടെ സംരക്ഷണത്തിനും സഹായിക്കുന്നു. രണ്ട് ദിവസത്തിൽ ഒരിക്കൽ മുടി കഴുകിയാൽ മുടിയിലെയും തലയോട്ടിയിലെയും സ്വാഭാവിക എണ്ണ അധികമായി നീക്കം ചെയ്യപ്പെടുന്നില്ല. ഇത് മുടിയുടെ ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലതാണ്. ഇങ്ങനെ കഴുകുമ്പോൾ അനുയോജ്യമായ ഷാപൂവും കണ്ടീഷണറും ഉപയോഗിക്കണം. ആഴ്ചയിൽ രണ്ട് തവണ മുടി കഴുകുന്നതും വളരെ നല്ലതാണ്. ഇത് തിളക്കം വർദ്ധിപ്പിക്കും മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.