മുറിയിൽ ഒളിക്യാമറ ഉണ്ടോ?; കണ്ടെത്താം, യാത്രക്കാർ ഒന്ന് ശ്രദ്ധിയ്ക്കൂ

  1. Home
  2. Lifestyle

മുറിയിൽ ഒളിക്യാമറ ഉണ്ടോ?; കണ്ടെത്താം, യാത്രക്കാർ ഒന്ന് ശ്രദ്ധിയ്ക്കൂ

camera


ഹോട്ടൽ മുറികൾ, വാടക വീട് തുടങ്ങി ക്രൂസ് കപ്പലുകളിൽ വരെ വിവിധയിടങ്ങളിൽ ഇന്ന് ഒളിക്യാമറകൾ മറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. സ്‌പൈകാമുകൾ എന്നു വിളിക്കപ്പെടുന്ന ഈ ക്യാമറകൾ ചെറുതും കണ്ടെത്താൻ പ്രയാസമുള്ളതും ആയിരിക്കും. ക്ലോക്കുകൾ, എയർ ഫ്രഷ്‌നറുകൾ, വാട്ടർ ബോട്ടിലുകൾ, ടൂത്ത് ബ്രഷ് ഹോൾഡറുകൾ തുടങ്ങി പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ആയിരിക്കും പലപ്പോഴും ഒളിക്യാമറകൾ ഇടം പിടിക്കുക. അവ കണ്ടെത്താൻ വലിയ പ്രയാസം ആയിരിക്കും. 

ഇത്തരം ഒളിക്യാമറകളിൽ പകർത്തപ്പെടുന്ന ദൃശ്യങ്ങൾ ഉടമകൾക്ക് അവരുടെ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാൻ കഴിയും. ഇത്തരം വിഡിയോകൾ അശ്ലീല വെബ്‌സൈറ്റുകൾക്ക് വിറ്റ് കാശ് സമ്പാദിക്കുന്നവരും നിരവധിയാണ്

വീഡിയോ റെക്കോഡിങ് ശേഷിയുള്ള വളരെ ചെറിയ ക്യാമറകളാണ് ഒളിക്യാമറകളായി ഉപയോ?ഗിക്കുന്നത്. സുരക്ഷയ്ക്കായി ഉപയോ?ഗിക്കുന്ന ഈ ഉപകരണങ്ങൾ ദുരുപയോ?ഗം ചെയ്യപ്പെടുന്നുവെന്നതാണ് വാസ്തവം. ഒളിക്യാമറകളിൽ പൊതുവേ ഇൻഫ്രാറെഡ് എൽഇഡികൾ ഉപയോ?ഗിക്കുന്നു. വെളിച്ചം വളരെ കുറവായിരിക്കുന്ന സാഹചര്യങ്ങളിൽ നല്ല ക്വാളിറ്റി ദൃശ്യങ്ങൾ കിട്ടാൻ വേണ്ടിയാണ് ഇൻഫ്രാ റെഡ് എൽഇഡികൾ ഉപയോഗിക്കുന്നത്.

സ്‌ക്രൂ പോലെയും യുഎസ്ബി കേബിള് പോലെയും തുടങ്ങി ഒരുപാട് മോഡലുകളിൽ ഇവയൊക്കെ ലഭ്യമാകും. ഏത് തരം ഉപകരണങ്ങൾക്കുള്ളിലും ഒളിപ്പിക്കാവുന്ന ക്യാമറകൾ വരെയുണ്ട്. കണ്ണാടിക്ക് പിന്നിലും ഭിത്തിയിലും എയർ വെന്റുകളിലും സിങ്കിന് അടിയിലും കരണ്ട് പ്ലഗിലും അലങ്കാര വസ്തുക്കളിലും ഡ്രസ് ഹാങ്ങറിലും ക്ലോക്കിനുള്ളിലും അങ്ങനെ വേണ്ട എവിടെയും എന്തിലും ഒളിക്യാമറകൾ ഒളിപ്പിക്കാൻ സാധിക്കും

  • സ്മാർട്ട്‌ഫോൺ 

മിക്കവാറും ഒളിക്യാമറകൾ കണ്ടെത്താൻ നമ്മുടെ സ്മാർട്ട്‌ഫോണുകൾ മാത്രം മതിയാകും. ഒളി ക്യാമറകൾ എവിടെയൊക്കെ ഏതൊക്കെ രൂപത്തിൽ ഉണ്ടാകുമെന്ന് മനസിലാക്കിയെങ്കിൽ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ച് ഒളിക്യാമറകൾ കണ്ടെത്തുന്നത് എങ്ങനെയെന്ന് അറിയാം. 

ഫോൺ കോൾ 
ഫോൺ കോള് വരുമ്പോൾ റെക്കോർഡിങ് ഉപകരണം ഒരു ബസിങ് സൌണ്ട് അല്ലെങ്കിൽ പഴയ റേഡിയോയിലൊക്കെ കേൾക്കുന്ന പോലത്തെ സൌണ്ട് ഉണ്ടാക്കുന്നത്. ടിവിയുടെ അടുത്ത് വച്ചിരിക്കുന്ന ഫോണിൽ കോള് വന്നാലും ഇതുണ്ടാകും. ഇലക്ട്രോ മാഗ്‌നറ്റിക്ക് ഡിസ്റ്റർബൻസ് എന്നാണ് ഇതിനെ പറയുക അതേ തത്വം ഹോട്ടൽ മുറികളിലും മറ്റും യൂസ് ചെയ്യാം. നിങ്ങളുടെ ഫോണിൽ നിന്നും കോൾ ചെയ്യുക. നേരത്തെ പറഞ്ഞത് പോലെയുള്ള ശബ്ദങ്ങൾക്കായി ശ്രദ്ധിക്കുക. ശബ്ദങ്ങൾ കേട്ടാൽ ഉറവിടം പരിശോധിക്കുക. ഒന്നും കണ്ടില്ലെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുമായി ബന്ധപ്പെടുക

തേർഡ് പാർട്ടി ആപ്പുകൾ 
ഫോൺ ക്യാമറ ഉപയോഗിക്കാമെങ്കിലും അത് ഒളിക്യാമറകൾ കണ്ടെത്താൻ വേണ്ടി ഡിസൈൻ ചെയ്തവയല്ലെന്നൊരു പോരായ്മയുണ്ട്. എന്നാൽ ഇതിന് വേണ്ടി മാത്രം തയ്യാറാക്കിയ ആപ്പുകൾ നിരവധിയുണ്ട്. ആദ്യമേ പറയട്ടെ ഇവയൊന്നും ഇൻസ്റ്റാൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നില്ല. അതിനാൽ തന്നെ പ്രത്യേകിച്ച് ഒരു ആപ്പിന്റെ പേരും പറയുന്നില്ല. താത്പര്യം ഉള്ളവർ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് നിർദേശങ്ങൾ ഫോളോ ചെയ്യുക.

ഫോണിലെ ടോർച്ച് 
ലൈറ്റ് അടിച്ചാൽ ക്യാമറ ലെൻസുകൾ റിഫ്‌ലക്റ്റ് ചെയ്യും. ഈ ചെറിയ തത്വം ഉപയോഗിക്കുമ്പോൾ തന്നെ മിക്കവാറും ഒളിക്യാമറകളും കണ്ടെത്താൻ കഴിയും. ഫോണിലെ ടോർച്ച് ഓൺ ചെയ്തിടുക. ഉപകരണങ്ങളുടെയും മറ്റും അടുത്ത് പോയി ടോർച്ച് അടിച്ച് നോക്കുക. റിഫ്‌ലക്റ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ കാരണമെന്താണെന്ന് കൂടി നോക്കുക. പരിശോധിക്കുന്ന സ്ഥലത്ത് വളരെ അടുത്ത് നിന്ന് വേണം ഫ്‌ലാഷ് അടിക്കാൻ. ലെൻസ് വളരെ ചെറുതായിരിക്കുമെന്നതിനാൽ തന്നെ പ്രതിഫലനവും വളരെ ചെറുതായിരിക്കും.