ഒരു സ്‌പൂൺ പഞ്ചസാര മതി; പാറ്റയെ തുരത്താം
![cockroaches](https://keralavoter.com/static/c1e/client/97483/uploaded/9e525687beaded5535303fea4c93049a.jpg)
എത്രയൊക്കെ വൃത്തിയാക്കി സൂക്ഷിച്ചാലും നമ്മുടെ വീടുകളിൽ പാറ്റ വരാറുണ്ട്. പ്രത്യേകിച്ച് അടുക്കളയിൽ. രാത്രി നന്നായി വൃത്തിയാക്കിയിട്ടാൽ പോലും ഇവിടേക്ക് പാറ്റ എത്തും. ഇവ വരുന്നത് തടയാനായി വിഷവസ്‌തുക്കൾ വയ്‌ക്കുന്നത് ആപത്താണ്. പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള വീടുകളിൽ. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ചില ടിപ്‌സുകൾ ഉണ്ട്. ഇതിന് പ്രധാനമായും വേണ്ടത് പഞ്ചസാരയാണ്. ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ പാറ്റ വീടിന്റെ പരിസരത്ത് പോലും വരില്ല. അത്രയും ഫലപ്രദമായ ഈ ടിപ്‌സ് എന്തൊക്കെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പഞ്ചസാര - 1 ടീസ്‌പൂൺ
പുഴുങ്ങിയ മുട്ടയുടെ മഞ്ഞ - 1
പാൽപ്പൊടി - അര സ്‌പൂൺ
ബോറിക് ആസിഡ് പൗഡർ (കാരംസ് ബോർഡിൽ ഉപയോഗിക്കുന്ന പൊടി) - 1 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ പഞ്ചസാര, പുഴുങ്ങിയ മുട്ടയുടെ മഞ്ഞ, പാൽപ്പൊടി, ബോറിക് ആസിഡ് പൗഡർ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം അൽപ്പം വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കണം. തുടർന്ന് ഒരു കട്ടിയുള്ള പേപ്പറിൽ അര സ്‌പൂൺ വീതം മിശ്രിതം പുരട്ടി പാറ്റ വരാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ വയ്‌ക്കുക. മൂന്ന് ദിവസത്തിന് ശേഷം മാത്രമേ ഇത് എടുക്കാൻ പാടുള്ളു.