വീട്ടിൽ പൊടി പ്രധാന ശല്യമാണോ?; എന്നാൽ ഈ വിദ്യകൾ ഒന്ന് പരീക്ഷിച്ച് നോക്കുന്നത് നല്ലതാ

വീട് എന്നും വൃത്തിയാക്കിയാലും നാം ശ്രദ്ധിക്കാത്ത പലയിടത്തും പൊടികൾ ഉണ്ടായിരിക്കും. അലർജിക്കും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്കും പൊടി കാരണമാകുന്നു. വീട്ടിലെ പൊടി അകറ്റാൻ ചില വിദ്യകൾ നോക്കിയാലോ?
പതിവ് വൃത്തിയാക്കൽ
പൊടി പടരാതിരിക്കാൻ വീട് പതിവായി വ്യത്തിയാക്കേണ്ടത് അത്യാവശ്യമാണ്. നനഞ്ഞ തുണി ഉപയോഗിച്ച് പ്രതലങ്ങളിൽ പൊടി തുടയ്ക്കുക. ആഴ്ചയിൽ ഒരിക്കലെങ്കിലും വീട്ടിൽ വിരിച്ചിരിക്കുന്ന പരവതാനികളും മറ്റും വൃത്തിയാക്കുക. പുറത്ത് പോയിട്ട് വരുന്ന ചെരിപ്പ് വീട്ടിനുള്ളിൽ ഉപയോഗിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കണം. അവ വീടിന് പുറത്ത് സൂക്ഷിക്കുക.
അനാവശ്യമായ വസ്തുക്കൾ
വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന അനാവശ്യമായ വസ്തുക്കൾ ഒഴിവാക്കുക. അതിന്റെ പ്രതലങ്ങളിൽ പെട്ടെന്ന് പൊടിപിടിക്കുന്നു. അധികമായി ഉപയോഗിക്കാത്ത വസ്തുക്കൾ മേശയ്ക്കുള്ളിലോ മറ്റും വയ്ക്കുന്നതായിരിക്കും നല്ലത്.
എയർ പ്യൂരിഫയർ
വീടിനുള്ളിലെ വായുവിലെ പൊടിപടലങ്ങളും അണുകളും നീക്കം ചെയ്യാൻ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
വിള്ളലുകളും വിടവും
ജനലുകൾ, വാതിലുകൾ, ഭിത്തികൾ എന്നിവയിലെ വിടവുകൾ വഴി പൊടി വീട്ടിലേക്ക് എത്തുന്നു. അതിനാൽ അവ അടയ്ക്കുക. വീട്ടിലെ കർട്ടനുകൾ ആഴ്ചയിൽ ഒരു ദിവസമെങ്കിലും വൃത്തിയാക്കണം. കൂടാതെ ഇടയ്ക്കിടെ അവ മാറ്റുകയും ചെയ്യണം.
മൈക്രോ ഫൈബർ
പൊടി ചുറ്റും പരത്താതെ പിടിച്ചുനിർത്താൻ മൈക്രോ ഫൈബർ തുണികൾ ഫലപ്രദമാണ്. ഉപരിതലത്തിൽ പൊടിപടലങ്ങൾ, ജനാലകൾ വ്യത്തിയാക്കൽ, ഫർണിച്ചറുകൾ തുടയ്ക്കൽ എന്നിവയ്ക്കായി മൈക്രോ ഫൈബർ തുണികൾ ഉപയോഗിക്കാം.