കഞ്ഞിവെള്ളവും കരിഞ്ചീരകവും ഉണ്ടോ?; നരയെല്ലാം അപ്രത്യക്ഷമാകും

  1. Home
  2. Lifestyle

കഞ്ഞിവെള്ളവും കരിഞ്ചീരകവും ഉണ്ടോ?; നരയെല്ലാം അപ്രത്യക്ഷമാകും

HAIR


പ്രായഭേദമന്യേ മിക്കവരും മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈയെയാണ് ആശ്രയിക്കുന്നത്. മാർക്കറ്റിൽ കിട്ടുന്ന ഹെയർ ഡൈകളിൽ പലതിലും കെമിക്കലുകൾ അടങ്ങിയിട്ടുണ്ടാകും. താത്ക്കാലിക ആശ്വാസം നൽകുമെങ്കിലും ഇവ ഉപയോഗിച്ചതുമൂലം ചിലപ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാക്കും. ഉള്ള മുടി മുഴുവൻ നരച്ചുപോകാനും സാദ്ധ്യതയുണ്ട്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച്, പോക്കറ്റ് കാലിയാകാതെ നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കാൻ കഴിയുമെങ്കിൽ അതല്ലേ ഏറ്റവും നല്ലത്.

ഡൈ ഉണ്ടാക്കാനാവശ്യമായ സാധനങ്ങൾ
കരിഞ്ചീരകം
കഞ്ഞിവെള്ളം
നെല്ലിക്ക
കറ്റാർവാഴ
പനിക്കൂർക്ക

തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിൽ രണ്ട് സ്പൂൺ കരിഞ്ചീരകം, രണ്ട് സ്പൂൺ നെല്ലിക്കാ പൊടി എന്നിവ ചേർത്തുകൊടുക്കുക. എട്ട് മണിക്കൂർ കുതിർത്തുവയ്ക്കുക. ശേഷം ആറ് പനിക്കൂർക്കയും, ഒരു കഷ്ണം കറ്റാർവാഴയും ചേർത്തുകൊടുത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ചെറുതായി തുരുമ്പ് പിടിച്ച ഒരു ചീനച്ചട്ടി എടുക്കുക. നേരത്തെ അരച്ചുവച്ചിരിക്കുന്ന ഹെയർപാക്ക് ഇതിലേക്ക് ഒഴിച്ചുകൊടുക്കാം. ഇനി എട്ട് മുതൽ പത്ത് മണിക്കൂർ അടച്ചുവയ്ക്കുക. ഇത് കറുത്ത് വരുന്നത് കാണാം.

ഇനി എണ്ണമയം ഒട്ടുമില്ലാത്ത മുടിയിൽ തേച്ചുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം. നാച്വറലായതിനാൽത്തന്നെ ഒറ്റ ഉപയോഗത്തിൽ തന്നെ റിസൽട്ട് പ്രതീക്ഷിക്കുന്നത്. പതിവായി ഇങ്ങനെ ചെയ്താൽ, പതിയെ നര മാറി വരുന്നത് കാണാം.