പങ്കാളിയ്ക്ക് മൈഗ്രേയ്ൻ ഇടയ്ക്കിടയ്ക്ക് വരാറുണ്ടോ?; നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ദാ ഇവയാണ്

  1. Home
  2. Lifestyle

പങ്കാളിയ്ക്ക് മൈഗ്രേയ്ൻ ഇടയ്ക്കിടയ്ക്ക് വരാറുണ്ടോ?; നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ദാ ഇവയാണ്

headache


മൈഗ്രേയ്ൻ വന്നാൽ ചിലർക്ക് തലയുടെ ഒരു വശത്ത് നല്ലപോലെ വേദന അനുഭവപ്പെടുന്നത് പോലെ തോന്നാം. അതുപോലെ തന്നെ, ഛർദ്ദിക്കാൻ വരാൻ, മനംപുരട്ടൽ, ശബ്ദം താങ്ങാൻ പറ്റാത്ത അവസ്ഥ, വെളിച്ചം അടിച്ചാൽ ബുദ്ധിമുട്ട്. എന്നിങ്ങനെ പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഇവർ അനുഭവിക്കാം. ചിലർക്ക് കാഴ്ച്ചയിൽ മങ്ങൽ പോലും വന്നെന്ന് വരാം. ഇത്തരം നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന മൈഗ്രേൻ ഒരു വ്യക്തിയുടെ ഒരു ദിവസം തന്നെ നശിപ്പിക്കാം. നിങ്ങളുടെ പങ്കാളിയ്ക്ക് ഇത്തരത്തിൽ മൈഗ്രേയ്ൻ ഉണ്ടെങ്കിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

ശാന്തമായ അന്തരീക്ഷം
മൈഗ്രേയ്ൻ വന്നാൽ ഒരു ചെറിയ ശബ്ദം പോലും അവർക്ക് താങ്ങാൻ സാധിക്കില്ല. ശബ്ദങ്ങൾ അവരുടെ വേദനയും അസ്വസ്ഥതയും വർദ്ധിപ്പിക്കും. അതിനാൽ, ശാന്തമായ അന്തരീക്ഷം അവർക്ക് ഒരുക്കി കൊടുക്കാൻ ശ്രദ്ധിക്കുക. പ്രത്യേകിച്ച് അവരുടെ ചെവിയിലേയ്ക്ക് ശബ്ദം എത്തുന്ന വിധത്തിൽ ഒന്നും ചെയ്യരുത്. അവരുടെ റൂം അടച്ചിടാം. അതുപോലെ തന്നെ അവർ കിടക്കുന്ന റൂമിൽ അധികം ശല്യം ചെയ്യാൻ പോകരുത്. പ്രത്യേകിച്ച് കുട്ടികളെ ആ റൂമിലേയ്ക്ക് അധികം കടത്തി വിടാതിരിക്കാൻ ശ്രദ്ധിക്കുക. ടിവിയുടെ ശബ്ദം കുറച്ച് വെച്ച് കേൾക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ അവരെ ശല്യം ചെയ്യാതെ അവർക്ക് വിശ്രമിക്കാനുള്ള ശാന്തമായ അന്തരീക്ഷം ഒരുക്കാം.

വെളിച്ചം
മൈഗ്രേയ്ൻ വന്നാൽ ശബ്ദം പോലെ തന്നെ വെളിച്ചവും ഇവർക്ക് താങ്ങാൻ സാധിക്കുകയില്ല. ചെറിയ വെളിച്ചം പോലും ഇവർക്ക് അസ്വസ്ഥത ഉണ്ടാക്കും.അതിനാൽ നിങ്ങളുടെ പങ്കാളി മൈഗ്രേയ്ൻ വന്ന് ഇരിക്കുമ്പോൾ ജനാലയുടെ കർട്ടൻനീക്കി ഇടാവുന്നതാണ.് അതുപോലെ ഫോൺ എന്നിവ അടുത്ത് നിന്നും മാറ്റുക. റൂമിലെ വെളിച്ചം അണയ്ക്കുക. വാതിൽ പുറത്ത് നിന്നും വെളിച്ചംം കയറാത്ത വിധത്തിൽ ചാരി ഇടാം. അതുപോലെ റൂമിന് ചുറ്റിലും വെളിച്ചം അധികം വരാതെ ശ്രദ്ധിക്കുക. ഇതെല്ലാം അവർക്ക് മൈഗ്രേയ്നിൽ നിന്നും കുറച്ച് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നതാണ്.

വിശ്രമം
മൈഗ്രേയ്ൻ വന്നാൽ നല്ലപോലെ വിശ്രമിക്കുക. അത് സ്ത്രീകളായാലും പുരുഷന്മാരായാലും വശ്രമിക്കേണ്ടത് അനിവാര്യമാണ്. നല്ലപോലെ ശരീരത്തിന് വിശ്രമം കൊടുത്താൽ മാത്രമാണ് അവരുടെ തലയിൽ വരുന്ന സ്ട്രെസ്സ് കുറയ്ക്കാൻ സാധിക്കുക.

അതുപോലെ തന്നെ ടെൻഷൻ കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ ഇവർക്ക് നല്ല ഉറക്കം ലഭിക്കേണ്ടതും വളരെ അനിവാര്യമാണ്. നല്ല ഉറക്കം ലഭിച്ചാൽ മാത്രമാണ് ഫ്രീയായി ഇരിക്കാനും വേദനയിൽ നിന്നും ആശ്വാസം നേടാനും സാധിക്കുക. അതുപോലെ തന്നെ മൈഗ്രേയ്ൻ ഉള്ള സമയത്ത് യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്.

വെയിൽ 
പുറത്തേയ്ക്ക് ഇറങ്ങിയാൽ കുട ചൂടുന്നത്, അല്ലെങ്കിൽ മറ്റെന്തിങ്കിലും ഉപയോഗിച്ച് വെയിലിൽ നിന്നും സംരക്ഷണം തേടുന്നത് നല്ലതാണ.് ഇത് മൈഗ്രേയ്ൻ വരുന്നത് കുറയ്ക്കാൻ സഹായിക്കും. അതുപോലെ തന്നെ കൂളിംഗ് ഗ്ലാസ്സ് ധരിക്കുന്നത് കണ്ണിലേയ്ക്ക് അമിതമായി ചൂട് തട്ടുന്നത് കുറയ്ക്കാനും അതിലൂടെ മൈഗ്രേയ്ൻ വരാതിരിക്കാനും സഹായിക്കും.

ആഹാരം
നല്ലപോലെ വെള്ളം കുടിക്കാന് ശ്രദ്ധിക്കുക. ബോഡി ഡ്രൈയായി പോകാൻ അനുവദിക്കരുത്. അതുപോലെ തന്നെ നല്ല ഹെൽത്തി ഫുഡ് കഴിക്കുന്നത് വളരെ നല്ലതാണ്. മധുരം ഉപ്പ്, എരിവ് എന്നിവ അടങ്ങിയ ആഹാരങ്ങൾ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. പഴം പച്ചക്കറികൾ കഴിക്കുന്നതും, മനസ്സ് ശാന്തമാക്കുന്നതും സ്ട്രെസ്സ് കുറയ്ക്കുന്നതുമായ ആഹാരങ്ങൾ കഴിക്കുന്നതും നല്ലതാണ്. അതുപോലെ തന്നെ വീട്ടിൽ റിഫ്രഷിംഗ് ഫീൽ നൽകുന്ന മണം നിലനിർത്താം.