ഒറ്റ ഉപയോഗത്തിൽ മുടി കറുക്കും; തൈരും, കാപ്പിപ്പൊടിയും ഉണ്ടോ, ഹെയർ ഡൈ വീട്ടിലുണ്ടാക്കാം

  1. Home
  2. Lifestyle

ഒറ്റ ഉപയോഗത്തിൽ മുടി കറുക്കും; തൈരും, കാപ്പിപ്പൊടിയും ഉണ്ടോ, ഹെയർ ഡൈ വീട്ടിലുണ്ടാക്കാം

HAIR


നരയെ അകറ്റാൻ നിരവധി ഷാംപുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ കെമിക്കലുകളടങ്ങിയ ഇവ തേക്കുന്നത് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. നമ്മുടെ വീട്ടിലിരുന്നുകൊണ്ട്, അടുക്കളയിൽ ഉള്ള സാധനങ്ങൾ ഉപയോഗിച്ച്, പാർശ്വഫലങ്ങളൊന്നുമില്ലാതെ നരയെ അകറ്റാനായാൽ അതല്ലേ ഏറ്റവും നല്ലത്.

തൈര്, കാപ്പിപ്പൊടി,വെളിച്ചെണ്ണ, ഇരുമ്പിന്റെ ചീനച്ചട്ടി തുടങ്ങിയവ ഉപയോഗിച്ച് നാച്വറൽ ഹെയർ ഡൈ ഉണ്ടാക്കാൻ സാധിക്കും. ഇരുമ്പിന്റെ ചീനച്ചട്ടി (കുറച്ച് തുരുമ്പിച്ചതാണെങ്കിൽ നല്ല റിസൽട്ട് കിട്ടും), രണ്ട് ടീസ്പൂൺ കാപ്പിപ്പൊടി അത്രതന്നെ വെളിച്ചെണ്ണയും, മൂന്ന് ടീസ്പൂൺ തൈരും ഒഴിച്ച് നന്നായി മിക്‌സ് ചെയ്യുക. (മുടിയുടെ കുറേ ഭാഗം നരച്ചിട്ടുണ്ടെങ്കിൽ ഇതിന്റെ അളവ് അതനുസരിച്ച് വർദ്ധിപ്പിക്കാം) ശേഷം അരമണിക്കൂർ അടച്ചുവയ്ക്കുക.

ഒട്ടും എണ്ണമയമില്ലാത്ത മുടിയിലാണ് ഡൈ തേക്കേണ്ടത്. നരയുള്ള ഭാഗത്ത് ഈ പാക്ക് നന്നായി തേച്ചുകൊടുക്കുക. ഒരു മണിക്കൂറിന് ശേഷം ചെമ്പരത്തി താളിയോ മറ്റോ ഉപയോഗിച്ച് കഴുകിക്കളയാം. ഒരു വിധത്തിലുള്ള നരയൊക്കെ അപ്രത്യക്ഷമാകും. ഒരു കാര്യം ശ്രദ്ധിക്കുക. ഓരോരുത്തരുടെയും മുടിയും ചർമവുമൊക്കെ വ്യത്യസ്തമാണ്. അതനുസരിച്ച് റിസൽട്ടും വ്യത്യാസപ്പെട്ടിരിക്കാൻ സാദ്ധ്യതയുണ്ട്.