ഈച്ച ശല്യം രൂക്ഷമാണോ?; തുരത്താനുള്ള സൂത്രവും റെഡി

ഈച്ച ശല്യത്തിൽ പൊറുതി മുട്ടിയോ, ഇടവിട്ട് മഴ പെയ്യുന്നതിനാൽ കഴിഞ്ഞ ഒരു മാസമായി ഈച്ച ശല്യം രൂക്ഷമാണ്. വീടുകളിൽ അടുക്കളയിലാണ് ഏറ്റവുമധികം ഈച്ച ശല്യം ഉണ്ടാകുന്നത്. ഭക്ഷണത്തിലും പാത്രങ്ങളിലും ഇവ വന്നിരിക്കുന്നു. വീടുകളിലെ ഓരോ മുറിയിലും കെണിവെച്ച് ഇവയെ പിടികൂടേണ്ട ഗതികേടിലാണ്. ഏറ്റവും തലവേദനയുണ്ടാക്കുന്ന പ്രാണിയാണ് ഈച്ച. കോളറ, വയറുകടി, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയവയ്ക്കൊക്കെ ഈച്ച കാരണമാകും.
ഈച്ചയെ തുരത്താൻ ഇതാ ചില എളുപ്പവഴികൾ
ഈച്ചക്കെണി
ഒരു വശത്ത് പശയുള്ള ഒരു തരം പേപ്പർ ആണ് ഈച്ചക്കെണിയായി ഇപ്പോൾ വിപണിയിൽ കിട്ടുന്നത്. ഇത് എവിടെയാണോ വയ്ക്കുന്നത് അതിൽ ഈച്ചകൾ പറന്നിരിക്കും. പശയിൽ കാൽ ഒട്ടുന്നതു മൂലം ഈച്ചകൾക്ക് പിന്നീട് പറന്നുപോകാൻ കഴിയില്ല. ഈച്ചശല്യത്തിനു പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആരോഗ്യ വിഭാഗത്തിൽ പരാതിയുമായി എത്തുന്നുണ്ട്.
ബ്ളീച്ചിംഗ് പൗഡറിനും വൻ ഡിമാൻഡ്
ബ്ലീച്ചിംഗ് പൗഡർ ആവശ്യപ്പെട്ട് ആരോഗ്യ വിഭാഗത്തെ സമീപിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിന് പുറമേ ഈച്ചകൾക്കെതിരായ ലോഷനുകൾക്കും പശയുള്ള ഈച്ചക്കെണികൾക്കും ഡിമാൻഡ് കൂടി. എന്തൊക്കെ ചെയ്തിട്ടും ഈച്ചകൾ കുറയാത്തതിൽ നാട്ടുകാർ പെട്ടിരിക്കുകയാണ്.
കര്‍പ്പൂരം
കര്‍പ്പൂരം കത്തിക്കുന്നത് ഈച്ചയെ ഒഴിവാക്കാന്‍ നല്ലതാണ്. ഇതിന്റെ പുകയടിച്ചാല്‍ ഈച്ച പമ്പകടക്കും. കുന്തിരിക്കവും നല്ലൊരു പരിഹാര മാര്‍ഗമാണ്. കര്‍പ്പൂരം കത്തിക്കുമ്പോളുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും. കര്‍പ്പൂരം ചേര്‍ത്ത വെള്ളം കൊണ്ട് മേശയും മറ്റും തുടയ്ക്കുന്നതും നല്ലതാണ്.